അനന്തകുമാറിെൻറ നിര്യാണത്തിൽ അനുശോചിച്ചു

കൊച്ചി: കേന്ദ്ര പാർലമ​െൻററി അഫയേഴ്സ്, രാസവള മന്ത്രി അനന്തകുമാറി​െൻറ നിര്യാണത്തിൽ കെ.വി. തോമസ് എം.പി അനുശോചിച്ചു. രാഷ്ട്രീയത്തിനതീതമായ ബന്ധം അനന്തകുമാറുമായി ഉണ്ടായിരുന്നു. 2014ൽ നരേന്ദ്ര മോദി സർക്കാറിലെ രാസവള വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അദ്ദേഹം ആദ്യം സന്ദർശിച്ചത് കൊച്ചിയിലെ ഫാക്ടാണ്. ഫാക്ടിനെ തകർച്ചയിൽനിന്ന് രക്ഷിക്കാൻ പരിശ്രമങ്ങൾ തുടങ്ങിയിരുന്നു. അദ്ദേഹത്തി​െൻറ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.