കൊച്ചി: കടലിൽ ചൂടുകൂടുന്നത് സമുദ്രജീവികളുടെ വംശനാശമടക്കം പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്ര സമൂ ഹം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകൾ ചർച്ച ചെയ്യാൻ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.െഎ) സംഘടിപ്പിക്കുന്ന വിൻറർ സ്കൂളിെൻറ ഉദ്ഘാടനച്ചടങ്ങിലാണ് ആഗോളതാപനം മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുെന്നന്ന് അഭിപ്രായമുയർന്നത്. കാലാവസ്ഥവ്യതിയാനം മേത്സ്യാൽപാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ലോകത്തിെൻറ വിവിധഭാഗങ്ങളിൽ സംഭവിക്കുന്ന പ്രളയവും വരൾച്ചയും കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രതിഫലനമാണെന്ന് 21 ദിവസത്തെ വിൻറർ സ്‌കൂൾ ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ പറഞ്ഞു. ഉയർന്ന ചൂടും കൂടുതൽ അളവിലുള്ള കാർബൺ ഡയോക്‌സൈഡും കടലിനെ അംമ്ലീകരിക്കുന്നു. ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും ക്രമേണയുണ്ടാകുന്ന താളപ്പിഴകൾ കാരണം ഭാവിയിൽ മത്സ്യോൽപാദനം ഉൾപ്പെടെയുള്ളവയിൽ ഗണ്യമായ കുറവ് സംഭവിക്കും. അറ്റ്‌ലാൻറിക്, പസഫിക് സമുദ്രങ്ങെളക്കാൾ ഏറ്റവും വേഗം ചൂട് വർധിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലാണെന്ന് സി.എം.എഫ്.ആർ.െഎ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. 2050 ഓടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതലോഷ്മാവ് 0.60 ഡിഗ്രി സെൽഷ്യസ് വർധിക്കും. കോഴ്‌സ് ഡയറക്ടർ ഡോ. പി.യു. സക്കറിയ, ഡോ. പി. കലാധരൻ, ഡോ. ടി.എം. നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 25 ഗവേഷകരും അധ്യാപകരുമാണ് പരിപാടിയിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.