കൊച്ചി: ബി.എസ്.എന്‍.എല്ലിലെ ഔദ്യോഗിക അംഗീകാരമുള്ള ഏക എക്സിക്യൂട്ടിവ് അസോസിയേഷനായ സഞ്ചാര്‍ നിഗം എക്സിക്യൂട്ടിവ് അസോസിയേഷെൻറ (എസ്.എൻ.ഇ.എ) 22ാം സംസ്ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ ഹോട്ടൽ ഹൈവേ ഗാർഡൻസിൽ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൊതുസമ്മേളനം എം.ബി. രാജേഷ് എം.പി ഉദ്‌ഘാടനം ചെയ്യും. ബി.എസ്.എൻ.എൽ കേരള ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു മുഖ്യാതിഥിയാകും. ടെലികോം മേഖല 4ജിയില്‍നിന്ന് 5ജിയിലേക്ക് കുതിക്കുമ്പോള്‍ ബി.എസ്.എൻ.എല്ലിെൻറ പ്രധാന ആവശ്യമായ 4ജി സ്പെക്ട്രം ഇപ്പോഴും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നയം സ്ഥാപനത്തിെൻറ നിലനില്‍പിനുതന്നെ ഭീഷണിയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫൈബര്‍ വഴിയുള്ള ഹൈ സ്പീഡ് ഇൻറര്‍നെറ്റ് കണക്ഷന്‍ കൊടുക്കാനുള്ള ഉപകരണങ്ങളും ആവശ്യത്തിന് ലഭ്യമല്ല. അതേസമയം, നിലവാരമില്ലാത്ത ഉപകരണങ്ങളും സ്പെക്ട്രവും ബി.എസ്.എൻ.എല്ലിന് മേല്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്നു. എസ്.എൻ.ഇ.എ കേരള സർക്കിൾ പ്രസിഡൻറ് ജോർജ് വർഗീസ്, സെക്രട്ടറി ടി. സന്തോഷ്കുമാർ, ട്രഷറർ ജി. പ്രേംകുമാർ, സംഘാടകസമിതി ചെയർമാൻ ജോസഫ് ലൂക്കോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.