ശാസ്ത്ര അവബോധമുള്ള തലമുറയെ വളർത്തിയെടുക്കുക ലക്ഷ്യം ^സി. രവീന്ദ്രനാഥ്

ശാസ്ത്ര അവബോധമുള്ള തലമുറയെ വളർത്തിയെടുക്കുക ലക്ഷ്യം -സി. രവീന്ദ്രനാഥ് മാവേലിക്കര: ശാസ്ത്ര അവബോധമുള്ള പുത്തൻ തലമുറയെ വളർത്തിയെടുക്കുകയാണ് പൊതു വിദ്യാഭ്യാസത്തി​െൻറ അടുത്ത പ്രധാനപ്പെട്ട പദ്ധതിയെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ താമരക്കുളം വി.വി.എച്ച്.എസ്.എസിൽ നടന്ന ശാസ്ത്ര രംഗം സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശാസത്രീയമായ ചിന്തകളും, അവബോധവും, വിദ്യാർഥികളിൽ ഉണ്ടാകുമ്പോൾ തെറ്റായ ചിന്തകൾ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങളുടെ പേരിൽ വിദ്യാർഥികൾ ഉൾവലിയുന്നു. അതിൽനിന്നും അവരെ മോചിതരാക്കണം. അതുവഴി സ്വയം വ്യക്തിത്വ വികാസത്തിനും സമൂഹത്തി​െൻറ പുരോഗതിക്കും ഉതകുന്ന തലമുറയെ വാർത്തെടുക്കുകയെന്ന പരമമായ ലക്ഷ്യമാണ് ശാസ്ത്ര രംഗം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ശാസ്ത്രരംഗം സംസ്ഥാനതല ഉദ്ഘാടനത്തി​െൻറ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും തുടക്കം കുറിച്ചിട്ടുണ്ട്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. വിമലൻ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി. മോഹൻകുമാർ ആമുഖ പ്രസംഗം നടത്തി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ഗീത, എസ്‌.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, ഡി.ഇ.ഒ സുബിൻപോൾ, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ കുമാർ, ഡോ. സുരേഷ് ബാബു, പ്രസന്നകുമാർ, സ്‌കൂൾ മാനേജർ പി. രാജേശ്വരി, പ്രിൻസിപ്പൽ ജി.ജി.എച്ച് നായർ, ഹെഡ്മിസ്ട്രസ് സിനിത ഡി. പിള്ള തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുത്തു ആലപ്പുഴ: എൻ.ജി.ഒ അേസാസിയേഷൻ ജില്ല പ്രസിഡൻറ് ആയി പി.എം. സുനിലിനെയും സെക്രട്ടറിയായി എൻ.എസ്. സന്തോഷിനെയും തെരഞ്ഞെടുത്തു. കെ. ചന്ദ്രകുമാറാണ് ജില്ല ട്രഷറർ. ജിജിമോൻ പൂത്തറ (വൈ.പ്രസി.), ഇ. ഷാജി, ബി. ഭരതൻ, കെ. ചന്ദ്രൻ (ജോ. സെക്ര.), അജ്ഞു ജഗദീഷ് (വനിതഫോറം കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.