വാഹന പാർക്കിങ്ങിന്​ സൗകര്യമില്ല; എം.ജി റോഡിൽ വ്യാപാര നിരോധനം

കൊച്ചി: വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തത് വ്യാപാരികളെ വലക്കുന്നു. നഗരത്തിലെ പ്രധാനപ്പെട്ട എം.ജി റോഡി​െൻറ ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങളാണ് ഇടപാടുകാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലസൗകര്യമില്ലാത്തതുമൂലം പ്രതിസന്ധി നേരിടുന്നത്. റോഡരികിൽ എവിടെയെങ്കിലും വാഹനം പാർക്ക് ചെയ്താൽ ഉടൻ പൊലീസ് എത്തി പിഴ അടക്കാൻ നോട്ടീസ് നൽകും. മെട്രോ വന്നശേഷം ഡിവൈഡറുകളും വീതി കൂട്ടി നിർമിച്ച കാനയും നടപ്പാതയുമൊക്കെയായി റോഡി​െൻറ വീതി കാര്യമായി കുറഞ്ഞു. ഇതിനിടയിൽ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന കാര്യത്തിൽ അനിശ്ചിതത്വമാണ്. ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടേണ്ടത് കോർപറേഷനാണ്. പാർക്കിങ്ങിന് ഉപയോഗിക്കാൻ കോർപറേഷ​െൻറ സ്ഥലം പല സ്ഥലത്തും ഉണ്ടെങ്കിലും ഇത് കൈവശപ്പെടുത്തി പലരും ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാതെ കോർപേറഷൻ ഫലത്തിൽ കാഴ്ചക്കാരായി നിൽക്കുകയാണ്. കൗൺസിൽ യോഗങ്ങളിൽ ഇതു സംബന്ധിച്ച് ചർച്ച വരുേമ്പാൾ തീരുമാനങ്ങൾ കൈക്കൊള്ളാറുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കാൻ കഴിയുന്നില്ല. ഉദ്യോഗസ്ഥർ ൈകയേറ്റക്കാർക്ക് നൽകുന്ന രഹസ്യ പിന്തുണയാണ് ഇൗ ദുരവസ്ഥക്ക് കാരണം. ഉദ്യോഗസ്ഥർ ൈകയേറ്റക്കാർക്ക് കോടതിയിൽ പോകാൻ അവസരം ഒരുക്കി കൊടുക്കുന്നു. കേസ് കോടതിയിൽ എത്തിയാൽ ൈകയേറ്റക്കാരിൽ നിന്ന് പ്രതിഫലം വാങ്ങി കേസുകൾ തോറ്റുകൊടുക്കുന്ന ജോലിയാണ് കുറെക്കാലമായി ചുമതലപ്പെട്ട അഭിഭാഷകർ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. കോർപറേഷനിൽ വിഷയം ചർച്ചക്കെടുക്കുേമ്പാൾ ഇതി​െൻറ പേരിൽ പ്രതിപക്ഷം കുറച്ച് ബഹളം കൂട്ടുന്നതല്ലാതെ കോർപറേഷ​െൻറ സ്വത്തും അധികാരവും സംരക്ഷിക്കുന്നതിന് നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം ഉണ്ടാകുന്നുമില്ല. ഇൗ അവസ്ഥതന്നെയാണ് നഗരത്തിലെ പാർക്കിങ് വിഷയത്തിലും ഉണ്ടായിരിക്കുന്നത്. ബ്രോഡ്വേയും എം.ജി റോഡുമായിരുന്നു മുമ്പ് നഗരത്തി​െൻറ വ്യാപാര കേന്ദ്രമായിരുന്നത്. എന്നാൽ ഇന്ന് എം.ജി റോഡിലെ വ്യാപാര സ്ഥാപനങ്ങൾ ഏറെയും തകർച്ച േനരിടുകയാണ്. രവിപുരം ഭാഗത്താണ് നഗരത്തിൽ എ.സി, ടി.വി, വാഷിങ് മെഷീൻ തുടങ്ങി ഗൃഹോപകരണങ്ങൾ വിൽക്കുന്ന കടകൾ ഏറെയും. ഇൗ കടകളിൽ നിന്ന് ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങി വാഹനത്തിൽ കയറ്റി കൊണ്ടുപോകാനാവാത്ത അവസ്ഥയാണ്. ഫലത്തിൽ എം.ജി റോഡിൽ ഒരു വ്യാപാര നിരോധനമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കാൻ കോർപറേഷൻ ഇടപെടണമെന്ന് കൊച്ചിൻ സിറ്റിസൺ േഫാറം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് േമയർക്കും കൂടാതെ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്കും നിേവദനം നൽകിയതായും സിറ്റിസൺ ഫോറം വൈസ് പ്രസിഡൻറ് േജാസഫ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.