കൊച്ചി കോർപറേഷൻ സംഘം ലിത്വാനിയയിലേക്ക്​

കൊച്ചി: ഇൻറർനാഷനൽ അർബൻ കോഒാപറേഷൻ പദ്ധതിയുടെ ഭാഗമായി ഏഴംഗസംഘം തിങ്കളാഴ്ച മുതൽ ഒമ്പത് വരെ ലിത്വാനിയയിലെ വിൽനിയുസ് നഗരം സന്ദർശിക്കും. കൊച്ചി മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ്, ടാക്സ്-അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.പി. കൃഷ്ണകുമാർ, പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, കൊച്ചി ഇൻറർനാഷനൽ അർബൻ കോഒാപറേഷൻ പദ്ധതി കോഓഡിനേറ്റർ, ഇൻറർനാഷനൽ അർബൻ കോഒാപറേഷ‍​െൻറ ഡൽഹിയിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് യാത്രയിലുള്ളത്. വിവിധ രാജ്യങ്ങളിലെ നഗരങ്ങളും യൂറോപ്യൻ യൂനിയനിലെ നഗരങ്ങളും തമ്മിൽ പരസ്പര സഹകരണത്തിനും വിനിമയത്തിനുമായി പൂർണമായും യൂറോപ്യൻ യൂനിയ​െൻറ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇൻറർനാഷണൽ അർബൻ കോഒാപറേഷൻ. ഇന്ത്യയിലെ നഗരങ്ങൾ യൂറോപ്പിലെ വിവിധ നഗരങ്ങളുമായാണ് പരസ്പര വിനിമയ സഹകരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. കൊച്ചി നഗരത്തിനെ യൂറോപ്യൻ യൂനിയനിലെ ലിത്വാനിയയിലെ തലസ്ഥാനമായ വിൽനിയുസ് നഗരവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പരസ്പര സഹകരണത്തിനുള്ള വിവിധ മേഖലകളെ കുറിച്ച് ധാരണയിലെത്തുകയാണ് സന്ദർശനോദ്ദേശം. ലിത്വാനിയയിൽനിന്നുള്ള സംഘം 2019 ഫെബ്രുവരി മാസം കൊച്ചി സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.