താലൂക്ക് വികസനസമിതി: കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടങ്ങി

കൊച്ചി: കായലിലും കണ്ടെയ്‌നര്‍ റോഡിലും കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പൊലീസ് നടപടി സ്വീകരിച്ചതായി കണയന്നൂര്‍ താലൂക്ക് വികസനസമിതി. പനങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കെ എല്‍ 2ജി 5842, കെ.എല്‍ 7 യു 3936, കെ.എല്‍ 39 ജെ 1071 എന്നീ വണ്ടികള്‍ കണ്ടുകെട്ടി ഡ്രൈവര്‍മാരായ പുതുവൈപ്പ് സ്വദേശി പ്രമോദ് പ്രസന്നന്‍, പുതുവൈപ്പ് സ്വദേശി സജി കരുണാകരന്‍, കുമ്പളം സ്വദേശി മസ്താന്‍ എന്നിവര്‍ക്കെതിരെയും വണ്ടി ഉടമസ്ഥരായ എളംകുളം സ്വദേശി മനോജ് വൈപ്പിന്‍ സ്വദേശി സന്തോഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു. എറണാകുളം സൗത്ത് തേവര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുതുവൈപ്പ് സ്വദേശി ഷാരൂഖി​െൻറ ഉടമസ്ഥതയിലുള്ള കെ.എല്‍ 14 ജി 1454 ടാങ്കര്‍ ലോറി കണ്ടു കെട്ടി ഉടമസ്ഥനെതിരെയും ഡ്രൈവര്‍ ജിനു പീറ്ററിനെതിരെയും കേസെടുത്തു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആണ് കക്കൂസ് മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളിയ ടാങ്കര്‍ലോറി ഉടമകള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തത്. നഗരത്തിലെ ഹോസ്റ്റലുകളിലും ലേബര്‍ ക്യാമ്പുകളിലും പരിശോധന നടത്താന്‍ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോസ്റ്റലുകള്‍ക്കെതിരെയും ഹോസ്റ്റലുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ യോഗം നിർദേശം നല്‍കി. തൃപ്പൂണിത്തുറ കോട്ടബാറി​െൻറ പരിസരത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്തവിധം ശല്യമാണ് നേരിടുന്നത്. ഇതിനെതിരെ പൊലീസി​െൻറ സഹായത്തോടെ നടപടി എടുക്കും. ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് ആലുവ തൃപ്പൂണിത്തുറ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗത സൗകര്യം ഒരുക്കുന്നതിന് ആര്‍.ടി.ഒക്ക് നിർദേശം നല്‍കി. ഇടപ്പള്ളി തോട്ടിലേക്ക് പ്ലൈവുഡ് കമ്പനികളില്‍നിന്നും ഷോപ്പുകളില്‍നിന്നും ഒഴുകുന്ന മാലിന്യങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യവകുപ്പിന് നിർദേശം നല്‍കി. നാഷനല്‍ ഹൈവേ റോഡുകളില്‍ അടഞ്ഞുകിടക്കുന്ന കനാലുകള്‍ ജെറ്റിങ് നടത്തി തുറക്കണമെന്ന് പി.ടി. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. റെയില്‍ നഗര്‍ സ്‌കൈ ലൈന്‍ അപ്പാര്‍ട്ട്‌മ​െൻറിന് പിന്നില്‍ പൈപ്പില്‍നിന്നും മോട്ടോര്‍ െവച്ച് കിണറ്റിലേക്ക് വെള്ളമടിക്കുന്നു എന്ന പരാതിയില്‍ നടപടി എടുക്കാന്‍ ജല അതോറിറ്റിക്ക് നിർദേശം നല്‍കി. സ്‌കൂള്‍കുട്ടികളെ ബസില്‍ കയറ്റാത്ത സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസിനും ആര്‍.ടി.ഒക്കും നിർദേശം നല്‍കി. താലൂക്ക് വികസനസമിതി യോഗത്തില്‍ പങ്കെടുക്കാത്ത പഞ്ചായത്ത്-മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡൻറ്മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ യോഗം പ്രമേയം പാസാക്കി. കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ തഹസില്‍ദാര്‍ പി.ആര്‍. രാധിക അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി, എക്‌സൈസ്, തൃക്കാക്കര നഗരസഭ, പൊലീസ് , വാട്ടര്‍ അതോറിറ്റി, ഡി.എം.ഒ ഓഫിസ്, പി.ഡബ്യു.ഡി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. ആൻറണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.