'സൗഖ്യം 2018' - ആയുർവേദ ശാസ്ത്രപ്രദർശനം നാളെ

തൃപ്പൂണിത്തുറ: ദേശീയ ആയുർവേദ ദിനാചരണ ഭാഗമായി തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കും. ആയുർവേദം പൊതുജനാരോഗ്യത്തിന് എന്ന വിഷയം ആസ്പദമാക്കി ഈ വർഷം നടക്കുന്ന ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് യോഗപ്രദർശനം, സൗജന്യ ഔഷധസസ്യ വിതരണം, ആയുർവേദ ഔഷധ വിതരണം, വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരം, ബോധവത്കരണ സംവാദം എന്നിവ നടക്കും. പുതിയകാവ് ഗവ. ആയുർവേദ കോളജിൽ രാവിലെ ഒമ്പതുമുതൽ പ്രദർശനം ആരംഭിക്കും.11ന് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം നിർവഹിക്കും. എം. സ്വരാജ് എം.എൽ. എ അധ്യക്ഷത വഹിക്കും. വൈകീട്ട് 7.30ന് പ്രദർശനം സമാപിക്കും. പ്രവേശനം സൗജന്യം. ആയുർവേദ കോളജിൽ നിർമിക്കുന്ന പരമ്പരാഗത മരുന്നുകൾ സൗജന്യ നിരക്കിൽ പൊതുജനങ്ങൾക്ക് വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കും. തൃപ്പൂണിത്തുറ ആയുർവേദ കോളജിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന മുഴുവൻ ചികിത്സകളെയുംപറ്റി പ്രതിപാദിക്കുന്ന കൈപ്പുസ്തകത്തി​െൻറ പ്രകാശനവും സമ്മേളനത്തിൽ നടക്കുമെന്ന് കോളജ് സൂപ്രണ്ട് ഡോ. സരസ ടി.പി, പ്രിൻസിപ്പൽ ഡോ. ടി.കെ. ഉമ, ചെയർപേഴ്‌സൻ ഡോ. രശ്മി ടി., ഡോ. കെ.കെ. രമണി, ഡോ. വിനുരാജ്, ഡോ. എസ്.കെ. ശ്രീരാജ് എന്നിവർ അറിയിച്ചു. ആയുർേവദ ദിനാചരണത്തിന് മുന്നോടിയായി ശനിയാഴ്ച സ്റ്റാച്യുവിൽ നടന്ന പ്രചാരണ ജാഥയും ഫ്ലാഷ് മോബും തൃപ്പൂണിത്തുറ നഗര സഭ ചെയർപേഴ്‌സൻ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.