കളമശ്ശേരി: വ്യാപാരിയെ മർദിച്ച കേസിൽ ഏലൂർ നഗരസഭ യും കോടതി പിരിയുന്നതുവരെ നിൽക്കാനും ഉത്തരവിട്ടു. നഗരസഭ ഭരണകക്ഷി അംഗവും അലുപുരം 11-ാം വാർഡ് കൗൺസിലറുമായ ജോസഫ് ഷെറിനാണ് ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരിയിൽ പാതാളത്ത് പച്ചക്കറി കട നടത്തുന്ന മുപ്പത്തടം എരമം സ്വദേശി റഫീഖിനെ മർദിച്ച കേസിലാണ് കോടതി ഉത്തരവ്. രാത്രി കടയടക്കുന്ന സമയത്ത് കൗൺസിലറെത്തി മർദിച്ചെന്നായിരുന്നു പരാതി. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുമാസത്തെ വെറും തടവും അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. ബോധവത്കരണ ക്ലാസ് കളമശ്ശേരി: 'അഴിമതി ഇല്ലാതാക്കി, പുതിയ ഇന്ത്യയെ വാർത്തെടുക്കുക' വിജിലൻസ് ബോധവത്കരണ വാരം 2018 സമാപിച്ചു. ഫാക്ടും സെൻട്രൽ പബ്ലിക് സെക്ടർ എൻറർപ്രൈസും ചേർന്ന് കഴിഞ്ഞമാസം 29 മുതൽ തുടങ്ങിയ ബോധവത്കരണ വാരമാണ് സമാപിച്ചത്. സമാപന പരിപാടി കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൻ ഡോ. എം. ബീന ഉദ്ഘാടനം ചെയ്തു. ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബിൽ നടന്ന പരിപാടിയിൽ ഡോ. നന്ദകുമാർ, ടി.ആർ. ഷാജി, കെ. രാജേശ്വരൻ, സി.ആർ. ശിവദാസൻ പിള്ള, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ--കോളജ് വിദ്യാർഥികൾക്കും ഫാക്ട് ജീവനക്കാർക്കും കാർട്ടൂൺ, ക്വിസ്, ഉപന്യാസം, വാക്കത്തോൺ മത്സരങ്ങൾ നടത്തി. വിജയികൾക്ക് ഡോ. ബീന സമ്മാനവിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.