ഗതാഗതനിയ​ന്ത്രണം

കൊച്ചി: കണ്ണങ്ങാട്ട് റോഡിൽ പാലത്തിന് സമീപം ബോക്സ് കൾവർട്ട് നിർമാണം നടക്കുന്നതിനാൽ തിങ്കളാഴ്ച ഗതാഗതം നിരോധിക്കും. ചൊവ്വ മുതൽ ഇടക്കൊച്ചി ഭാഗത്തുനിന്നുള്ള കാർ, ഇരുചക്രവാഹനങ്ങൾ മുതലായവ കണ്ണങ്ങാട്ട് ടെമ്പിൾ റോഡിലൂടെ കയറി പാലം വഴി എറണാകുളത്തേക്ക് പോകണം. എറണാകുളം - കുണ്ടന്നൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പാലം വഴി വന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇന്ദിരഗാന്ധി റോഡിലൂടെ ഇടക്കൊച്ചി ഭാഗത്തേക്ക് പോകണം. മീഡിയം, ഹെവി വാഹനങ്ങൾ ഇൗ റോഡിലൂടെ കടത്തിവിടില്ല. മറ്റ് വാഹനങ്ങളിൽ അരൂർ ഭാഗത്തുനിന്നുള്ളവ പള്ളുരുത്തി വഴിയും എറണാകുളത്തുനിന്നുള്ളവ ബി.ഒ.ടി പാലം വഴിയും പോകണമെന്ന് ട്രാഫിക് വെസ്റ്റ് പി.എസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ജാഗ്രത സമിതി രൂപവത്കരണം കൊച്ചി: ഇടപ്പള്ളി നോർത്ത് ത്രിവേണി െറസിഡൻറ്സ് അസോസിയേഷൻ പരിധിയിലെ കുട്ടികളെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപവത്കരിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, വിവിധ പരീക്ഷാ പരിശീലനങ്ങൾ, കൗൺസലിങ് സെഷനുകൾ, സമൂഹത്തിലെ അനാരോഗ്യ പ്രവണതകൾക്കെതിരെ കാമ്പയിനുകൾ എന്നിവ ലക്ഷ്യമാക്കിയാണ് സമിതി രൂപവത്കരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് നാലിന് ത്രിവേണി റോഡിൽ നടക്കുന്ന ജാഗ്രത സമിതി രൂപവത്കരണം ഡിവിഷൻ കൗൺസിലർ അംബിക സുദർശൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.