എളമക്കര ഗവ.സ്‌കൂളിന്​ കൊച്ചിന്‍ ഷിപ്​യാര്‍ഡ് വക 1.20 കോടി

കൊച്ചി: എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡി​െൻറ കോർപറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി ഫണ്ടില്‍നിന്ന് 1.20 കോടി അനുവദിച്ച് സമ്മതപത്രം കൈമാറി. സര്‍ക്കാറി​െൻറ മികവി​െൻറ കേന്ദ്രമാക്കല്‍ പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്. കിഫ്ബി പദ്ധതിയില്‍നിന്ന് അനുവദിച്ച അഞ്ചുകോടി മുടക്കിയുള്ള നിർമാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഹൈബി ഈഡൻ എം.എല്‍.എയുടെ അഭ്യർഥന പ്രകാരം കൊച്ചിന്‍ ഷിപ് യാര്‍ഡ് നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചത്. ആകെ 12 കോടിയുടെ പദ്ധതിയാണ് എളമക്കര സ്‌കൂളില്‍ നടപ്പാക്കുന്നത്. സ്‌കൂളിനെ എല്ലാതലത്തിലും ഹൈടൈക് ആക്കി മാറ്റുന്ന പദ്ധതിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു. കൊച്ചിന്‍ ഷിപ്യാര്‍ഡിനെ കൂടാതെ മറ്റ് ചില പൊതുമേഖല സ്ഥാപനങ്ങളുടെ സഹായംകൂടി അഭ്യർഥിച്ചിട്ടുണ്ട്. ബാക്കിവരുന്ന തുക ആവശ്യാനുസരണം എം.എല്‍.എ ഫണ്ടില്‍നിന്നും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ഷിപ്യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി വര്‍ഗീസ് ഡി.ഡി എജുക്കേഷന്‍ കെ.എസ്. കുസുമത്തിന് സമ്മതപത്രം കൈമാറി. ഹൈബി ഈഡൻ, കൗണ്‍സിലര്‍ രവിക്കുട്ടന്‍, കൈറ്റ് േപ്രാജക്ട് മാനേജര്‍ ഗോപാലകൃഷ്ണപിള്ള, വാപ്‌കോസ് ടീം ലീഡര്‍ ഷാജി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.