സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനം, മാനവികശേഷി വികസനം, ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമാക്കി സംസ്ഥാന ഫിഷറീസ് വകുപ്പും സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണും (സാഫ്) അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി​െൻറയും സഹകരണത്തോടെ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ ഇടക്കൊച്ചി ജ്ഞാനോദയം പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ജോണ്‍ ഫെര്‍ണാണ്ടസ് എം.എൽ.എ നിര്‍വഹിച്ചു. കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രതിഭ അന്‍സാരി അധ്യക്ഷത വഹിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ സംഘം നേതൃത്വം നല്‍കി. എറണാകുളം ഭാരതീയ ചികിത്സ വകുപ്പി​െൻറ കീഴിലെ ഇടക്കൊച്ചി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ സേവനവും ലഭ്യമായിരുന്നു. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.ജെ. ബെയ്‌സിന്‍, സാഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എസ്. ശ്രീലു, ഇടക്കൊച്ചി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സ​െൻറര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. തോമസ് മാത്യു, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ. സന്ധ്യമോള്‍, ജ്ഞാനോദയം സഭ പ്രസിഡൻറ് എ.ആര്‍. ശിവജി, ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ക്യാമ്പ് അഡ്മിനിസ്‌ട്രേറ്റര്‍ എം.ജെ. ജയന്‍, ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടര്‍ പി.കെ. ഉഷ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.