പ്രളയത്തിൽ നശിച്ച മൂവാറ്റുപുഴ ടൗൺ ഹാളി​െൻറ നവീകരണം വൈകുന്നു

മൂവാറ്റുപുഴ: പ്രളയത്തിൽ വെള്ളം കയറി നശിച്ച ടൗൺ ഹാളി​െൻറ നവീകരണ പ്രവർത്തനങ്ങൾ വൈകുന്നു. നഗരമധ്യത്തിലെ നെഹ്്റു പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന മുനിസിപ്പൽ ടൗൺഹാൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. മൂന്ന് വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി നവീകരിച്ച ടൗൺ ഹാളിലെ കസേരകളെല്ലാം നശിച്ചതിന് പുറമെ ടൈലുകളടക്കം ഇളകിപ്പോകുകയും ചെയ്തു. സാധാരണക്കാർക്ക് അടക്കം പ്രാപ്യമായിരുന്ന കുറഞ്ഞ തുകക്കായിരുന്നു ടൗൺ ഹാൾ വാടകക്ക് നൽകിവന്നിരുന്നത്. അതു കൊണ്ടുതന്നെ ദിനേനയെന്നോണം ഇവിടെ പരിപാടികളും നടന്നു വന്നിരുന്നു. എന്നാൽ, നഗരസഭക്ക് വാടക ഇനത്തിൽ ലക്ഷങ്ങൾ ലഭിച്ചു വന്നിരുന്ന ടൗൺ ഹാൾ വെള്ളം കയറി നശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നവീകരിച്ച് നൽകാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. നഗരഹൃദയത്തിൽ സാധാരണക്കാർക്ക് അടക്കം ഉപകാര പ്രദമായിരുന്ന ടൗൺ ഹാളി​െൻറ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി തുറന്നു നൽകണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.