പറവൂർ: കാരുണ്യ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കട്ടത്തുരുത്ത് വാർഡിലെ അഞ്ചാ ം നമ്പർ അംഗൻവാടിയിൽ ആരംഭിച്ചു. പ്ലാസ്റ്റിക്കിെൻറ ഉപയോഗം കുറയ്ക്കുകയും പ്രകൃതിദത്തമായവ അംഗൻവാടികളിൽ ഉപയോഗിക്കാൻ പ്രോത്സാഹനം നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അംഗൻവാടികളിൽ പ്രകൃതിദത്തമായ പായകൾ ഉപയോഗിക്കാൻ കയർ ചവിട്ടി, തുണി ചവിട്ടി, പുൽചൂൽ, പുൽപ്പായ എന്നിവ നൽകി. കാരുണ്യ സർവിസ് സൊസൈറ്റി ഡയറക്ടർ ആൻറണി കോണത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനോജ് കാട്ടിപ്പറമ്പിൽ, ട്രഷറർ അഖിൽദാസ് കലക്കശ്ശേരി, അംഗൻവാടി അധ്യാപിക സൂര്യ ബിജു, നീതു ബൈജു, രാജി സാബു, റിനിൽ കറുപ്പശേരി, ബാബു സെബാസ്റ്റ്യൻ, സാജു പുത്തൻവീട്ടിൽ, ഷൈൻ വർഗീസ് കളത്തിൽ, പി.ജി. ജോമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.