ജീവിതത്തിന് പ്രചോദനം നൽകുന്നത് സ്വപ്നങ്ങൾ -പ്രഫ. എം.കെ. സാനു കൊച്ചി: തെൻറ ജീവിതത്തിന് പ്രചോദനം നൽകുന്നത് സ്വപ്നങ്ങളാണെന്ന് സാഹിത്യകാരന്‍ പ്രഫ. എം.കെ. സാനു. ചെറുപ്പം മുതൽ സ്വപ്നം കാണുന്ന തെൻറ മനസ്സിൽ അന്നും ഇന്നും മനുഷ്യരെല്ലാം തുല്യരായി കഴിയുന്ന സമഭാവനയുടെ സങ്കല്‍പമാണുള്ളത്. ഇത് തന്നെ ഇടതുചിന്താഗതികളിലേക്ക് അടുപ്പിക്കുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം പ്രസ് ക്ലബ് സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 'എെൻറ ജീവിതം എെൻറ വഴി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കംകുറിച്ചുകൊണ്ട് ആദ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് സെക്രട്ടറി സുഗതന്‍ പി. ബാലന്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.വി. തോമസ് എം.പി മുഖ്യാതിഥിയായി. കെ.പി. സേതുനാഥ് മോഡറേറ്റര്‍ ആയിരുന്നു. പ്രസ് ക്ലബ് ജോയൻറ് സെക്രട്ടറി സ്മിത നമ്പൂതിരി സ്വാഗതവും സുവര്‍ണജൂബിലി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആൻറണി ജോണ്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.