വൈദ്യുതി മുടങ്ങും

മണ്ണഞ്ചേരി: മുഹമ്മ വൈദ്യുതി സെക്ഷനിലെ മണ്ണഞ്ചേരി ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ . ഒാഫിസിൽ കയറി ഉപജില്ല വിദ്യാഭ്യാസ ഒാഫിസറെ മർദിച്ചു ആലപ്പുഴ: മദ്യപിച്ച് എത്തിയ ആൾ ഉപജില്ല വിദ്യാഭ്യാസ ഒാഫിസറെ ഒാഫിസിൽ കയറി മർദിച്ചു. ഉപജില്ല വിദ്യാഭ്യാസ ഒാഫിസിൽ എ.ഇ.ഒ സി.ഡി. ആസാദിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഒാടെയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഒാഫിസിൽതന്നെയുള്ള മറ്റൊരാളുടെ പേരുപറഞ്ഞ് അയാൾ അല്ലയോ എന്ന് എ.ഇ.ഒയോട് ചോദിക്കുകയും കാര്യം തിരക്കുന്നതിനിെട മർദിക്കുകയുമായിരുന്നു. പാലസ് വാർഡ് കൊട്ടാരം വീട്ടിൽ ഒാമനക്കുട്ടനാണ് മർദിച്ചത്. ആക്രമണം തുടങ്ങിയപ്പോൾതന്നെ മറ്റ് ഉദ്യോഗസ്ഥരും ഗവ. ഗേൾസ് സ്കൂൾ അധ്യാപകരും ചേർന്ന് ഒാമനക്കുട്ടനെ പിടിച്ചുമാറ്റി. പിന്നീട് പൊലീസ് എത്തി ഇയാളെ കൊണ്ടുപോയി. ഉപജില്ല വിദ്യാഭ്യാസ ഒാഫിസിൽനിന്ന് വിദ്യാർഥികളുമായി പാർലമ​െൻറിലേക്ക് പോയ സംഘത്തിൽ ഇയാളുടെ ഭാര്യയും ഉണ്ടായിരുന്നു. പിന്നീട് ഭാര്യക്ക് ഒാഫിസിൽതന്നെയുള്ള മറ്റൊരാൾ അശ്ലീലച്ചുവയുള്ള സന്ദേശം മൊബൈലിലൂടെ അയച്ചു. ഇതിനാണ് ഇയാൾ ഒാഫിസിലെത്തി സി.ഡി. ആസാദിനെ മർദിച്ചത്. ആളുമാറി തല്ലുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.