നട്ടംതിരിഞ്ഞ് ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ; വിശ്രമമില്ലാതെ ജീവനക്കാർ

ആലുവ: പ്രളയാനന്തരം ഫോണുകൾ നിശ്ചലമായതിനാൽ നട്ടംതിരിയുകയാണ് ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ. ലാൻഡ് ഫോണുകൾ നന്നാക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് ഉദ്യോഗസ്ഥർ തുടരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാൽ, ഭൂരിഭാഗം കണക്ഷനും പ്രളയക്കെടുതിയിൽ പെട്ടതിനാലാണ് പ്രതിസന്ധിയെന്ന് അധികൃതർ പറയുന്നു. ആലുവയിലും പരിസരങ്ങളിലുമായി നൂറുകണക്കിന് ഫോൺ കണക്ഷനാണ് പ്രവർത്തനരഹിതമായത്. പ്രളയം കഴിഞ്ഞ് രണ്ടര മാസം പിന്നിട്ടിട്ടും തകരാറിലായ ടെലിഫോൺ ബന്ധം പുനഃസ്ഥാപിച്ച് നൽകുന്നതിന് അധികൃതർ തയാറായിട്ടില്ല. നിരവധി ഉപഭോക്താക്കൾ പുതിയ ഫോണുകൾ വാങ്ങിച്ചുെവച്ചിട്ടും കണക്ഷൻ ശരിയാക്കിനൽകുന്നതിൽ അധികൃതർക്ക് മെെല്ലപ്പോക്ക് നയമാണ്. അതേസമയം, വാടകബില്ലുകൾ സമയാസമയം ലഭിക്കുന്നുമുണ്ട്. ബിൽ യഥാസമയം അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കുമെന്ന മൊെബെൽ കാളും എസ്.എം.എസ് അലർട്ടും ലഭിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ പരാതിപ്പെട്ടു. പ്രളയക്കെടുതിയെ അതിജീവിക്കുന്ന ആലുവ തുരുത്തിലെ ഉപഭോക്താക്കൾ പരാതി പറഞ്ഞുമടുത്തു. ബി.എസ്.എൻ.എൽ ആലുവ ഡിവിഷനൽ ഓഫിസിന് മുന്നിൽ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. എന്നാൽ, തങ്ങളുടെ കഴിവിനും അപ്പുറം പ്രവർത്തിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു. ആലുവ എക്സ്ചേഞ്ചിന് കീഴിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കം ബാധിച്ചിരുന്നു. വലിയ നാശനഷ്ടമാണ് ബി.എസ്.എൻ.എല്ലിന് ഉണ്ടായത്. ആലുവ ബാങ്ക് കവലയിൽ മാത്രം അഞ്ച് പില്ലറുകൾ കേടായി. ചില പില്ലറുകൾ പാടെ മാറ്റേണ്ടി വന്നു. പില്ലറുകൾ മുങ്ങാതിരുന്ന ചില സ്ഥലങ്ങളിൽ വീടുകൾ വെള്ളത്തിലായി. അങ്ങനെയുള്ള ഭാഗങ്ങളിൽ പ്രളയാനന്തരം എളുപ്പത്തിൽ കണക്ഷൻ കൊടുത്തു. അടിയന്തര പ്രാധാന്യമുള്ള കണക്ഷനുകൾ ആദ്യഘട്ടത്തിൽ വേഗം നന്നാക്കാൻ ശ്രമിച്ചിരുന്നു. ഇതിൽപോലും വീണ്ടും തകരാറുകൾ വന്നു. പ്രളയം കഴിഞ്ഞപ്പോൾ മുതൽ ജീവനക്കാർ കഠിന പ്രയത്നത്തിലാണ്. തകരാറുകൾ പരിഹരിക്കാൻ അവധിദിനങ്ങളിൽ വരെ ജോലി ചെയ്യുന്നുണ്ട്. രാത്രി ഏറെ വൈകിയാണ് സ്ത്രീകളടക്കം ജീവനക്കാർ ഓഫിസ് വിട്ട് പോകുന്നതെന്നും അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.