നടുതൊണ്ട് തോട് ചെക്ക് ഡാം നാടിന് സമര്‍പ്പിച്ചു

മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ . ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബാബു ഐസക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ പി.എ. രാജു, എ. സോമന്‍, ഷീല മത്തായി, കൃഷി ഓഫിസര്‍ വി.പി. സിന്ധു, ചോലക്കാപാടം കര്‍ഷകസമിതി സെക്രട്ടറി പി.വി. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. കുന്നയ്ക്കാല്‍ പാടശേഖരത്തിലേക്ക് ജലമൊഴുകുന്ന നടുതൊണ്ട് തോടിന് കുറുകെയാണ് ചെക്ക് ഡാം നിര്‍മിച്ചിരിക്കുന്നത്. നടുതൊണ്ട് പാടത്തേക്ക് കൃഷിചെയ്യുന്നതിന് ആവശ്യമായ ജലസേചനത്തിന് വെള്ളം തടഞ്ഞുനിര്‍ത്തുന്നതിനാണ് ചെക്ക് ഡാം. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ മുടക്കിയാണ് ചെക്ക് ഡാം നിര്‍മിച്ചിരിക്കുന്നത്. ചെക്ക് ഡാം പ്രവര്‍ത്തനമാരംഭിച്ചതോടെ ഏക്കറുകണക്കിന് വരുന്ന ചോലക്കാപാടെത്തയും നടുതൊണ്ട് പാടെത്തയും നെല്‍കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.