'മീ ടൂ'വിന്​ സമാന വെളിപ്പെടുത്തലുമായി നടി അര്‍ച്ചന പദ്​മിനി

കൊച്ചി: 'അമ്മ' ഭാരവാഹികള്‍ക്കെതിരെ ഡബ്ല്യു.സി.സി അംഗങ്ങള്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ . മമ്മൂട്ടി നായകനായ 'പുള്ളിക്കാരാന്‍ സ്റ്റാറാ' ചിത്രത്തി‍​െൻറ ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറിൽനിന്ന് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് അര്‍ച്ചന പദ്മിനി പറഞ്ഞത്. ചിത്രത്തി‍​െൻറ ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റൻറ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല. എന്നാല്‍, ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണ്. തനിക്കുണ്ടായ ദുരനുഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഫെഫ്കയുടെ കൊച്ചിയിലെ ഓഫിസില്‍ പലതവണ പോയിരുന്നു. ബി. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, സോഹന്‍ സീനുലാല്‍ എന്നിവരെയൊക്കെ നടപടി ആവശ്യപ്പെട്ട് സമീപിച്ചെന്നും എന്നാല്‍ ഒരുഫലവുമുണ്ടായില്ലെന്നും അര്‍ച്ചന പദ്മിനി വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വീണ്ടുമൊരു വെര്‍ബല്‍ റേപ്പിന് (വാചിക ബലാത്സംഗത്തിന്) നിന്നുകൊടുക്കാന്‍ പറ്റില്ലാത്തതുകൊണ്ടാണെന്നും ഈ ഊളകളുടെ പിറെക നടക്കാന്‍ താൽപര്യമില്ലെന്നുമായിരുന്നു നടിയുടെ മറുപടി. തനിക്ക് തേൻറതായ സ്വപ്നങ്ങളുണ്ടെന്നും അവർ പറഞ്ഞു. അഭിനയിക്കാന്‍ എത്തിയ 17കാരി പാതിരാത്രിയില്‍ അഭയം തേടി ത​െൻറ മുറിയില്‍ എത്തിയ സംഭവത്തിന് സാക്ഷിയാണെന്ന് നടി രേവതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ വിശദാംശങ്ങൾ കൈമാറുമെന്നും അവർ വ്യക്തമാക്കി. 'അമ്മ'യുമായുള്ള ചര്‍ച്ചയില്‍ ദിലീപി​െൻറ രാജി, ഇരയായ നടി, രമ്യ, ഗീതു, റിമ എന്നിവരെ തിരിച്ചെടുക്കൽ, ബൈലോയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തൽ എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുെവച്ചിരുന്നത്. എന്നാല്‍, ഇവയൊന്നിലും തീരുമാനം ഉണ്ടായില്ല. 'മീ ടൂ'വിന് അനുകൂലമായ കൃത്യമായ നിലപാട് ബോളിവുഡില്‍നിന്ന് വരുമ്പോഴും ഫെഫ്കയുടെ ചെയര്‍മാന്‍ ബി. ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനെ വെച്ച് സിനിമയെടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്തതെന്ന് നടി റിമ പറഞ്ഞു. 'മീ ടൂ' വെളിപ്പെടുത്തലി​െൻറ അടിസ്ഥാനത്തിൽ കുരുക്കിലായ നടനും എം.എൽ.എയുമായ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണോ സർക്കാറിനുള്ളതെന്ന് വ്യക്തമാകേണ്ടതുണ്ട്. വെളിപ്പെടുത്തല്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എക്സിക്യൂട്ടിവ് അംഗമായ മുകേഷിനെതിരെ 'അമ്മ' എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് റിമ കല്ലിങ്കൽ ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.