ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു

മാവേലിക്കര: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാൻ കൂട്ടുനിന്നു എന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ദേവ സ്വം മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ കോലം കത്തിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡൻറും ദേവസ്വം മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര ദേവസ്വം അസി. കമീഷണര്‍ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചത്. ബുദ്ധ ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. അനൂപ് ഉദ്്ഘാടനം ചെയ്തു. മാവേലിക്കര മുനിസിപ്പാലിറ്റി നോര്‍ത്ത് ഏരിയ കമ്മിറ്റി പ്രസിഡൻറ് കെ.എം. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറര്‍ വി.എസ്. രാജേഷ്, നോര്‍ത്ത് ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ മറ്റം, പാര്‍ലമ​െൻററി പാര്‍ട്ടി ലീഡര്‍ എസ്. രാജേഷ്, നഗരസഭ കൗണ്‍സിലര്‍മാരായ ആര്‍.രാജേഷ്, വിജയമ്മ ഉണ്ണികൃഷ്ണന്‍, ജയശ്രീ അജയകുമാര്‍, സുജാതാദേവി, ലത. ജി, ശ്രീരഞ്ജിനിയമ്മ, ഉമയമ്മ വിജയകുമാര്‍, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹരീഷ് വെന്നിയില്‍, മനോജ് കുമാര്‍, ശശിധരന്‍ നായര്‍, എസ്.ആര്‍. അശോക് കുമാര്‍, സുഭദ്രാമ്മ, എസ്. രംഗനാഥ്, സുജിത്ത് ആര്‍. പിള്ള, മോഹന്‍ദാസ്, ദേവരാജന്‍, ചന്ദ്രന്‍ പിള്ള, അരുണ്‍കുമാര്‍, അനില്‍കുമാര്‍, സുരേഷ് കുമാര്‍, രാജന്‍ ആചാരി, ഹരി പി. പിള്ള, സദാശിവന്‍പിള്ള എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കായംകുളം: പ്രളയദുരിതബാധിതരെ സഹായിക്കാൻ കിറ്റ് ഇംഗ്ലീഷ് സ്കൂൾ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിദ്യാർഥികളും ജീവനക്കാരും സംയുക്തമായി ഒരു ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. യു. പ്രതിഭ എം.എൽ.എ സ്കൂൾ മാനേജർ ഡോ. ഒ. ബഷീറിൽനിന്ന് ഏറ്റുവാങ്ങി. ചെയർമാൻ ഒ. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. പത്തിയൂർ പഞ്ചായത്ത് പ്രസിഡൻറ് വി. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എം.എസ്. സമീം, ട്രസ്റ്റ് അംഗങ്ങളായ കെ.എം. അബ്ദുല്ലക്കുട്ടി, എ. മഹ്മൂദ്, സക്കീർ ഹുസൈൻ, പി.ടി.എ വൈസ് പ്രസിഡൻറ് ഇ. ഹുസൈൻ, നസീർ ഹമീദ്, മുസമ്മിൽ റഷീദ്, വൈസ് പ്രിൻസിപ്പൽ എസ്. ഷീബ ടീച്ചർ, ഹസ്ന ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.