മൂവാറ്റുപുഴ: ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച പ്രാദേശിക സി.പി.െഎ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാർക്കര തൊങ്ങനാൽ അഫ്‌സലിനെ (30) ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് സി.ഐ സി. ജയകുമാറിെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ഗാന്ധിജിക്കെതിരെ ഇയാൾ മോശം പരാമർശം നടത്തിയത് വിവാദമായിരുന്നു. കോൺഗ്രസടക്കം സംഘടനകൾ മൂവാറ്റുപുഴ സി.ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾക്ക് പാർട്ടിയുമായി ബന്ധമൊന്നുമിെല്ലന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.