സി.പി.ഐ കാൽനട ജാഥ

പള്ളിക്കര: സി.പി.ഐ ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി മോദി സർക്കാറി​െൻറ വർഗീയ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാൽനടജാഥയുടെ ആദ്യദിന സമാപനോദ്ഘാടനം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ. അരുൺ നിർവഹിച്ചു. മണ്ഡലം സെക്രട്ടറി എം.പി. ജോസഫ് ക്യാപ്റ്റനും അസി. സെക്രട്ടറി എം.ടി. തങ്കച്ചൻ വൈസ് ക്യാപ്റ്റനും മണ്ഡലം കമ്മിറ്റിയംഗം പി.കെ. മധു ഡയറക്ടറുമായ കാൽനട ജാഥ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചൊവ്വാഴ്ച സമാപിക്കും. പുക്കാട്ടുപടിയിൽനിന്ന് ആരംഭിച്ച ജാഥയിൽ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ ജാഥ ക്യാപ്റ്റന് പതാക കൈമാറി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ യു.എം. രാജൻ, പി.എൻ. വിജയൻ, ധനൻ ചെട്ടിയാഞ്ചേരി, അജയൻ, ടി.ആർ. വിശ്വപ്പൻ, ജോർജ് വി. കുര്യൻ, സുകുമാരൻ, വി.വി. സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. വിശാഖ്, ഗീത സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.