െകാച്ചി: ഇരുകരയും മുട്ടിക്കാതെ പാലം നിർമാണത്തിന് അനുമതി നൽകിയ അധികൃതരുടെ നടപടി ആശ്ചര്യപ്പെടുത്തുെന്നന്ന് ഹൈകോടതി. പാലവുമായി ബന്ധിപ്പിക്കാനുള്ള അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുകപോലും ചെയ്യാതെ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. മൂലമ്പിള്ളി-പിഴല പാലം പൂർത്തീകരിക്കാത്തതുമായി ബന്ധപ്പെട്ട് കെ.സി.വൈ.എം പിഴല യൂനിറ്റ് പ്രസിഡൻറ് പി.ജെ. അശ്വിൻ നൽകിയ പൊതുതാൽപര്യഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. മൂലമ്പിള്ളി-പിഴല പാലത്തിെൻറ നിർമാണം 90 ശതമാനവും പൂർത്തിയായെങ്കിലും പിഴല കരയിലേക്ക് പാലം മുട്ടിക്കുന്നത് സംബന്ധിച്ച് തുക വകയിരുത്തുന്നതിന് ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ കോടതിയെ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കാനും മറ്റ് സർക്കാർ അനുമതികൾ ലഭിക്കാനുമുണ്ടെന്നും കരാറുകാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇരുകരയും മുട്ടിക്കാതെയും ഭൂമി ഏറ്റെടുക്കാതെയും എങ്ങനെ പാലവുമായി ബന്ധപ്പെട്ട് ജിഡയും (വിശാല കൊച്ചി വികസന അതോറിറ്റി) സർക്കാറും പദ്ധതിക്ക് രൂപകൽപന നൽകിയെന്ന് കോടതി ആരാഞ്ഞത്. ഇത്തരം പ്രവർത്തനം ജനങ്ങളുടെ ചിരകാല സ്വപ്നമായ പാലം സാക്ഷാത്കരിക്കുന്നതിന് ഉപകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ സർക്കാറിന് മറുപടി നൽകാൻ തദ്ദേശ സ്വയംഭരണ അഡീ. ചീഫ് സെക്രട്ടറി കൂടുതൽ സമയം തേടി. തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ ജിഡയുമായി കൂടിയാലോചന നടത്തി മറുപടി നൽകണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. രണ്ടുവർഷമായി നടന്നിട്ടില്ലാത്ത ജിഡ യോഗം സംബന്ധിച്ച തീരുമാനം അറിയിക്കണമെന്നും ഉത്തരവിലുണ്ട്. രണ്ടാഴ്ചക്കുശേഷം കേസ് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.