കാക്കനാട്: ജില്ലയില്‍ ഒരാള്‍പോലും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വിശപ്പുരഹിത നഗരം പദ്ധതി 'നുമ്മ ഊണി'െൻറ വെബ്സൈറ്റ് ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടക്കും. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍നിന്ന് ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി എ.സി. മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൈലറ്റ് പ്രോജക്ടായി തുടങ്ങിയ പദ്ധതി ഫലപ്രദമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കലക്ടറേറ്റിലും എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലുമായി പ്രതിദിനം 100 കൂപ്പണാണ് നല്‍കിയിരുന്നത്. രണ്ടാംഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 300 ആക്കി. മൂന്നാം ഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 500 ആക്കിയതിനൊപ്പം ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം കാക്കനാട്: വോട്ടര്‍ പട്ടികയില്‍ നവംബര്‍ 15 വരെ പേര് ചേര്‍ക്കാം. 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിന് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആൻഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍-സ്വീപ് പ്രോഗ്രാമിലൂടെ യുവജനങ്ങള്‍, സ്ത്രീകള്‍, ട്രാൻസ്ജെൻഡർ എന്നിവരെ ബോധവത്കരിക്കും. പ്രളയം ബാധിച്ച പ്രദേശങ്ങളും കോളജുകളും കേന്ദ്രീകരിച്ച് പ്രത്യേക കാമ്പയിനുകള്‍ സംഘടിപ്പിക്കും. ഇതിന് ബി.എല്‍.ഒമാരെ നിയോഗിക്കും. അന്തിമ വോട്ടര്‍പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ തഹസില്‍ദാര്‍മാരെയും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും ഉള്‍പ്പെടുത്തി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ദിനേശ് കുമാറിെൻറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രളയം ബാധിച്ച പോളിങ് സ്റ്റേഷനുകളുടെ പട്ടിക തയാറാക്കുക, അംഗവൈകല്യം ഉള്ളവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുക, കമ്യൂണിക്കേഷന്‍ പ്ലാന്‍, ട്രാന്‍സ്പോര്‍േട്ടഷന്‍ പ്ലാന്‍ എന്നിവ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15,071 വോട്ടര്‍മാരുടെ കുറവുണ്ട്. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാന്‍ ഡി-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ് വെയറിെൻറ സഹായത്തോടെ പട്ടിക തയ്യാറാക്കിയതിനെത്തുടര്‍ന്നാണിത്. മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍, ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ഉള്ളവര്‍ എന്നിവരെ പട്ടികയില്‍നിന്ന് നീക്കി. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് പിറവത്തും കുറവ് എറണാകുളം നിയോജക മണ്ഡലത്തിലുമാണ്. പെരുമ്പാവൂർ 166973, അങ്കമാലി 157207, ആലുവ 170356, കളമശ്ശേരി 179003, പറവൂര്‍ 181364, വൈപ്പിന്‍ 160115, കൊച്ചി 165773, തൃപ്പൂണിത്തുറ 188528, എറണാകുളം 144985, തൃക്കാക്കര 170807, കുന്നത്തുനാട് 167353, പിറവം 191415, മൂവാറ്റുപുഴ 169608, കോതമംഗലം 153715 എന്നിങ്ങനെയാണ് വോട്ടര്‍മാരുള്ളത്. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ളത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്; 1000 പുരുഷന്മാര്‍ക്ക് 1059 സ്ത്രീകള്‍. കുറവ് മൂവാറ്റുപുഴയിലും രേഖപ്പെടുത്തി; 1000: 994. ഇത്തവണ കണയന്നൂര്‍ താലൂക്കിലും മൂവാറ്റുപുഴ താലൂക്കിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ട്രാൻസ്ജെൻഡർ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്നുപേരുടെ വര്‍ധനയുമുണ്ട്. പ്ലാനിങ് അസിസ്റ്റൻറ് നിയമനം കാക്കനാട്: എറണാകുളം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന പ്രവൃത്തികള്‍ക്ക് പ്ലാനിങ് അസിസ്റ്റൻറിനെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ജ്യോഗ്രഫി/ ജിയോളജിയില്‍ ബിരുദാനന്തര ബിരുദമോ റിമോട്ട് സെന്‍സിങ്ങിലോ ജി.ഐ.എസിലോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സീനിയര്‍ ടൗണ്‍ പ്ലാനര്‍, മേഖല നഗരാസൂത്രണ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, എറണാകുളം, കാക്കനാട്/ stpekm@gmail.comല്‍ അപേക്ഷിക്കണം. അവസാന തീയതി 20. ഫോണ്‍: 0484-2427223.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.