പിറവം രാജാധിരാജ കത്തീഡ്രലിൽ ശിലാസ്ഥാപന പെരുന്നാൾ

പിറവം: രാജാധിരാജ സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശിലാസ്ഥാപന പെരുന്നാളും യെൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളും നടത്തി. പിറവത്ത് ക്രൈസ്തവ ദേവാലയം നിർമിക്കാൻ സൗകര്യമൊരുക്കിയ പുരാതന ഹൈന്ദവ തറവാടായ ചാലാശ്ശേരിയിലേക്ക് ഉപകാരസ്മരണയായി അഞ്ചേകാലും കോപ്പും സമ്മാനിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണം പ്രധാനമായിരുന്നു. മുഴുവൻ പള്ളിച്ചമയങ്ങളും പുറത്തെടുത്താണ് ശിലാസ്ഥാപന പെരുന്നാളി​െൻറ പ്രദക്ഷിണം. പള്ളിപ്പുറത്തുനിന്ന് പിറവത്തെത്തിയ ക്രൈസ്തവർക്ക് പള്ളി വെക്കാൻ സൗകര്യമൊരുക്കിക്കൊടുത്തത് കളരിയുടമകളായ ചാലാശ്ശേരിക്കാരാണ്. രാവിലെ കുർബാന പ്രദക്ഷിണത്തെ തുടർന്നാണ് അഞ്ചേകാലും കോപ്പും സമ്മാനിച്ചത്്. അഞ്ചേകാലിടങ്ങഴി അരിയും ഏത്തക്കുല, ചേന തുടങ്ങിയ കറിക്കൂട്ടുകളും ഒരുകെട്ട് പപ്പടം, വെറ്റില, അടക്ക, പുകയില തുടങ്ങിയവയടങ്ങുന്നതാണ് അഞ്ചേകാലും കോപ്പും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഈവാനിയോസ് ചാലാശ്ശേരി തറവാട്ടിലേക്കുള്ള അഞ്ചേകാലും കോപ്പും തറവാട്ടിലെ പ്രതിനിധി വേണുഗോപാലിന് കൈമാറി. ഫാ. മാത്യൂസ് മണപ്പാട്ട്, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. വർഗീസ് പനച്ചിയിൽ, ഫാ. മനു ബേബി, ഫാ. ഷിബിൻ പോൾ, ട്രസ്റ്റിമാരായ ബേബി കിഴക്കേക്കര, വി.വി. ജോൺ വെള്ളൂക്കാട്ടിൽ, സെക്രട്ടറി ജോബി ചിറയ്ക്കൽ എന്നിവർ പെങ്കടുത്തു. ഉച്ചക്ക് ആയിരങ്ങൾ പങ്കെടുത്ത സമൂഹ സദ്യയുമുണ്ടായിരുന്നു. EM PRM church -01 ചാലാശ്ശേരി തറവാട്ടിലേക്കുള്ള അഞ്ചേകാലും കോപ്പും ഇടവക മെത്രാപ്പോലിത്ത ഡോ. മാത്യൂസ് മാർ ഈവാനിയോസ് തറവാട്ടിലെ പ്രതിനിധി വേണുഗോപാൽ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.