കോലഞ്ചേരി: കറുകപ്പിള്ളി ഗവ.യു.പി സ്കൂളിൽ ആരംഭിച്ച ഇംഗ്ലീഷ് ഭാഷ പരിപോഷണ പദ്ധതിയിലേക്ക് കടയിരുപ്പ് സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ആയിരത്തോളം . 50,000 രൂപയുടെ ഇംഗ്ലീഷ് കഥ, കവിത പുസ്തകങ്ങളാണ് നൽകിയത്. കറുകപ്പിള്ളി ഗവ.യു.പി സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന റിഥം പദ്ധതിയിലേക്കാണ് പുസ്തകങ്ങൾ ഉപയോഗിക്കുന്നത്. സെൻറ് പീറ്റേഴ്സ് സ്കൂൾ പ്രിൻസിപ്പൽ സോണിയ സൂസൻ വർക്കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.വി. മധുസൂദനൻ, സി. സോമൻ, രാജേഷ് ചന്ദ്രൻ, കെ.എൻ. സവിത തുടങ്ങിയവർ സംസാരിച്ചു. ബോർഡ് നീക്കണം കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ പൊതുനിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ച എല്ലാത്തരം ബോർഡുകളും ഇൗ മാസം 12നകം നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.