വലയിൽ കുടുങ്ങിയ തെരുവുനായെ രക്ഷപ്പെടുത്തി

മൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയത്തിലെ ഗോൾ പോസ്റ്റിലെ വലയിൽ കുടുങ്ങിയ തെരുവുനായെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് ആറംഗ നായ് സംഘത്തിലെ ആൺപട്ടി വലയിൽ കുരുങ്ങിയത്. രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ പ്രഭാത സവാരിക്കെത്തിയവർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ലീഡിങ് ഫയർമാൻ ജാഫർഖാ‍​െൻറ നേതൃത്വത്തിലുള്ള സംഘം പ്ലാസ്റ്റിക് വല മുറിച്ചുനീക്കിയശേഷം നായെ രക്ഷപ്പെടുത്തുകയായിരുന്നു. നഗരത്തിൽ തെരുവുനായ് ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സ്റ്റേഡിയത്തിൽ പ്രഭാതസവാരിക്കെത്തുന്നവർക്കു നേരെ ആക്രമണം പതിവാണ്. തെരുവുനായ് ശല്യത്തിനെതിരെ പരാതികൾ വ്യാപകമാെണങ്കിലും നടപടി സ്വീകരിക്കാൻ നഗരസഭ തയാറാകുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.