ഐ ആം ഫോർ ആലപ്പി: പ്രചാരണത്തിന് തുടക്കം

ആലപ്പുഴ: പ്രളയത്തിൽ തകർന്നടിഞ്ഞ കുട്ടനാടുൾെപ്പടെ ആലപ്പുഴയെ കൈപിടിച്ചുയർത്താൻ സഹായം സ്വീകരിക്കുന്നതിന് 'ഐ ആം ഫോർ ആലപ്പി' ഫേസ്ബുക്ക് പ്രചാരണത്തിന് തുടക്കമായി. ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ ഫേസ്ബുക്ക് പേജും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിഡിയോ പേജും പ്രകാശനം ചെയ്തു. ഫേസ്ബുക്കിൽ തകഴി കുന്നുമ്മയിലെ കുടുംബാരോഗ്യകേന്ദ്രത്തി​െൻറ ൈദന്യാവസ്ഥ കണ്ട് തെലുങ്ക് അവതാരകയും നടിയുമായ സുമ എട്ടുലക്ഷം രൂപ സംഭാവന നൽകി. ഒട്ടേറെ മലയാളസിനിമകളിലും അഭിനയിച്ചിട്ടുണ്ട് സുമ. വിജയവാഡ സ്വദേശിയായ ആലപ്പുഴ സബ് കലക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് 'ഐ ആം ഫോർ ആലപ്പി' പ്രചാരണം. മൂന്നുലക്ഷത്തോളം ആളുകളെ ഭവനരഹിതരാക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത പ്രളയമാണ് കടന്നുപോയത്. അംഗൻവാടികൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളെ പ്രളയം സാരമായി ബാധിച്ചു. ജില്ല ഭരണകൂടത്തിനൊപ്പം നിന്ന് പുനരുദ്ധാരണപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ക്ഷണിക്കുന്നതോടൊപ്പം വലിയ പ്രചാരണമാക്കി വളർത്തുകയാണ് ഫേസ്ബുക്ക് പേജി​െൻറ ലക്ഷ്യം. വിലാസം: https://www.facebook.com/Iamforalleppey/ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.