ആലപ്പുഴ: ഒന്നരവർഷമായി താൻ കൺമണിപോലെ കാത്ത നിധി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രി ജി. സുധാകരെൻറ അരികെ കുഞ്ഞ് യാസിൻ എത്തി. യാസിെൻറ കുടുക്ക വാങ്ങിയ മന്ത്രി വാത്സല്യത്തോടെ അവനെ ചേർത്തുപിടിച്ചു. യാസിെൻറ മുഖത്ത് നാണം കുണുങ്ങിയ ചിരി. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി കുട്ടനാട്ടിലെ പ്രളയബാധിതർക്ക് തൊഴിലുപകരണങ്ങളും അവശ്യസാധനങ്ങളും വിതരണം ചെയ്യുന്ന ചടങ്ങിലാണ് മുഹമ്മദ് യാസിൻ എന്ന ആറാംക്ലാസുകാരൻ സ്വരുക്കൂട്ടിയ തെൻറ കുഞ്ഞു 'വലിയ' സമ്പാദ്യവുമായി എത്തിയത്. സ്കൂളിൽനിന്ന് ടൂർ പോകാൻ വേണ്ടിയാണ് യാസിൻ പണം കുടുക്കയിൽ കൂട്ടാൻ തുടങ്ങിയത്. പെരുന്നാളിന് രക്ഷിതാക്കളും ബന്ധുക്കളും നൽകുന്ന പെരുന്നാൾപ്പടിയും കടയിൽ വിടുേമ്പാൾ മിച്ചംകിട്ടുന്ന ചില്ലറത്തുട്ടുകളുമാണ് കുടുക്കയിലെ തുകയുടെ ഉറവിടം. പത്രമാധ്യമങ്ങളിലൂടെ പ്രളയദുരിതം കണ്ട യാസിൻ ഇൗ പണം ദുരിതാശ്വാസ നിധിയിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. നാലാം ക്ലാസ് മുതലേ കുടുക്ക സൂക്ഷിക്കുന്ന ശീലം യാസിനുെണ്ടന്ന് പിതാവ് മുഹമ്മദ് അമീൻ പറയുന്നു. സിവിൽ സ്റ്റേഷൻ വാർഡ് എസ്.എ കോേട്ടജിൽ താമസിക്കുന്ന യാസിെൻറ മാതാവ് സഫിയ ആണ്. ഗവ. മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥിയാണ്. തിരുവിഴ മഹാദേവ ക്ഷേത്രത്തില്‍ ചെമ്പുമേയല്‍ ആരംഭിച്ചു ചേര്‍ത്തല: തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിെൻറ ചെമ്പുമേയൽ ആരംഭിച്ചു. തിരുവിഴ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡൻറ് പ്രഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍, മാനേജര്‍ ഇ. ചന്ദ്രശേഖര മാരാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.