റിലീഫ് പാക്കേജിൽ ഉൾപ്പെടുത്തി സഹായം നൽകണമെന്ന്

മൂവാറ്റുപുഴ: വ്യാപാരികൾക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ മർച്ചൻറ്സ് അസോസിയേഷൻ മന്ത്രി എ.സി. മൊയ്തീന് നിവേദനം നൽകി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും മൂവാറ്റുപുഴ നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കടകളിൽ സൂക്ഷിച്ചിരുന്ന സകല വസ്തുക്കളും വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചു. ഓണം, ബലിപെരുന്നാൾ എന്നിവ മുന്നിൽ കണ്ട് പലിശക്ക് പണം എടുത്തും ബാങ്ക് വായ്പകളെടുത്തും സാധനങ്ങൾ വാങ്ങിക്കൂട്ടി കടകളിൽ സ്റ്റോക്ക് ചെയ്തിരുന്ന മുഴുവൻ സാധനങ്ങളും നശിച്ചുപോയി. വ്യാപാരികൾക്ക് കനത്ത ധനനഷ്ടമാണ് വന്നിട്ടുള്ളത്. വ്യാപാരികൾ എടുത്തിട്ടുള്ള ബാങ്ക് വായ്പകളുടെ പലിശ ഒഴിവാക്കുകയും പുതിയ പലിശരഹിത വായ്പകൾ അനുവദിച്ചുനൽകുകയും ചെയ്യണം. വിവിധതരം നികുതിയിൽനിന്ന് ഒഴിവാക്കിക്കൊണ്ടും വ്യാപാരികളെ സർക്കാർ സഹായിക്കണം. മൂവാറ്റുപുഴ മർച്ചൻറ്സ് അസോസിയേഷനുവേണ്ടി പ്രസിഡൻറ് അജ്മൽ ചക്കുങ്ങൽ മന്ത്രി എ.സി. മൊയ്തീന് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.