പെരിയാറിൻതീരത്തെ ഓർമകൾക്ക് സുഗന്ധം ശക്തൻ തമ്പുരാെൻറ ഓർമകളാൽ സമ്പന്നമാണ് പെരിയാറിെൻറ തീരത്തെ വെള്ളാരപ്പിള്ളി കോവിലകം. ശക്തൻ തമ്പുരാൻ ജനിച്ചത് പുതിയേടം ക്ഷേത്രത്തിന് സമീപമുള്ള ഈ കോവിലകത്താണ്. ശത്രുക്കളുടെ നിരന്തര ആക്രമണംമൂലം കൊച്ചിരാജവംശത്തിന് തൃപ്പൂണിത്തുറയിൽനിന്നും മാറിത്താമസിക്കേണ്ടിവന്നു. അങ്ങനെ പുതുതായികണ്ടെത്തിയ ഇടത്തിന് പുതിയേടം എന്ന പേരുനൽകി. ഇവിടെ നിന്നും ഓർമകളുടെ രാജശാസനകൾ മുഴങ്ങുന്നു. സാഹിത്യ-സാംസ്കാരിക ചർച്ചകളുടെ അലയൊലികൾ അന്തരീക്ഷത്തെ രാജയുഗത്തിലേക്ക് നയിക്കുന്നു. മലയാളത്തിെൻറതന്നെ വസന്തകാലമായിരുന്നു ശക്തൻ തമ്പുരാെൻറ കാലഘട്ടം. പുതിയേടത്തുനിന്ന് തൃശ്ശൂരിലേക്ക് രാജവംശം പലായനം ചെയ്തപ്പോഴും ഈ കോവിലകം അങ്ങനെതന്നെ നിലനിർത്തി. ഇപ്പോൾ കോവിലകം സ്വകാര്യ വ്യക്തിയുടെ കൈവശമാണ്. ഇന്നും ശക്തൻ തമ്പുരാെൻറ ഓർമകളുറങ്ങുന്ന ജന്മഗേഹം കാണാൻ നിരവധി പേരെത്തുന്നുണ്ട്. ഈ കോവിലകത്തിെൻറ അടുത്താണ് മലയാളത്തിെൻറ അനുഗൃഹീതകവിയായ വലയാർ രാമവർമക്ക് ജന്മം നൽകിയ അയിരൂർ കോവിലകം. വയലാറിെൻറ പാട്ടുകളിൽ ഈ ഗ്രാമവും പുഴയും സമ്പന്നമാണ്. ഈ പെരിയാറിെൻറ തീരത്താണ് പ്രസിദ്ധമായ മൂന്ന് മനകളുള്ളത്. കവിതയിൽ വിപ്ലവം സൃഷ്ടിച്ച വെൺമണി കവികളുടെ ഇല്ലം. ഈ ഇല്ലം പഴമയുടെ ഗന്ധംപേറി നിരവധി സാഹിത്യസദസ്സുകൾക്ക് വേദിയായിട്ടുണ്ട്. വെൺമണി സാഹിത്യോത്സവങ്ങൾക്ക് സാക്ഷ്യംവഹിച്ച് ഇന്നും ഇല്ലം പ്രൗഢി ഒട്ടുംകുറയാതെ നിലകൊള്ളുന്നു. തിരുവൈരാണിക്കുളം ക്ഷേത്രവുമായി ബന്ധപ്പെട്ട് ചരിത്രമുറങ്ങുന്ന മനയാണ് അകവൂർമന. പറയിപെറ്റ പന്തിരുകുലത്തിലെ അകവൂർ ചാത്തൻ ഇവിടത്തെ ആശ്രിതനായിരുന്നുവെന്നത് ഐതിഹ്യം. പൈതൃകം പേറുന്ന മറ്റൊരുമനയാണ് വെടിയൂർമന. നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയിട്ടുണ്ട് ഈ മൂന്നു മനകളും. മലയാളസിനിമകളിൽ ഒരുമാറ്റത്തിന് നാന്ദികുറിച്ച എൻ.എൻ. പിഷാരടി അന്ത്യനിദ്ര കൊള്ളുന്നത് കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാലസ്റോഡിലുള്ള തറവാട്ടുവീട്ടിലാണ്. നിണമണിഞ്ഞ കാൽപ്പാടുകൾ, മുൾക്കിരീടം, റാഗിങ്, കത്ത്, അമ്മു എന്നീസിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തു. എൻ.എൻ. പിഷാരടിയുടെ പ്രശസ്ത നോവൽ വെള്ളം സിനിമയാക്കപ്പെട്ടിട്ടുണ്ട്. ചിത്രീകരണവും പെരിയാറിെൻറ തീരത്തായിരുന്നു. നിരവധി നോവലുകളും ഇവിടെെവച്ച് പിറവികൊണ്ടു. എം.ടി. വാസുദേവൻ നായർസംവിധാനം ചെയ്തവിഖ്യാതസിനിമ ഒരുചെറുപുഞ്ചിരി ചിത്രീകരിച്ചതും പെരിയാർതീരത്തെ മനോഹാരിതയിൽെവച്ചായിരുന്നു. തിരുവലംചുഴി എന്ന പ്രദേശത്തിെൻറ സൗന്ദര്യം ഒപ്പിയെടുത്ത സിനിമകൂടിയായിരുന്നു ഒരുചെറുപുഞ്ചിരി. കെ.ആർ. സന്തോഷ്കുമാർ krskalady@gmail.com Caption: kovilakam 1.jpg kovilakam 2.jpg kovilakam 3.jpg kovilakam 4.jpg kovilakam 5.jpg പെരിയാറിെൻറ തീരത്തെ പുതിയേടം ക്ഷേത്രത്തിന് സമീപത്തെ വെള്ളാരപ്പിള്ളി കോവിലകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.