പ്രളയമേഖലയിലെ സുരക്ഷിത ശുചീകരണത്തിന് 'ശുചിത്വ'യന്ത്രവുമായി പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ്

ആലപ്പുഴ: പ്രളയാനന്തര ശുചീകരണത്തിന് 'ശുചിത്വ' എന്ന യന്ത്രവുമായി പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാർഥികൾ. സാംക്രമിക രോഗ ഭീഷണിയുയര്‍ന്ന സാഹചര്യത്തിലാണ് യന്ത്രം വികസിപ്പിച്ചത്. കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്ററിലെ അഞ്ചംഗ വിദ്യാര്‍ഥികള്‍ എൻ.എസ്.എസ് യൂനിറ്റി​െൻറ സഹകരണത്തോടെയാണ് ഒരേസമയം ചെളി കോരി നീക്കുകയും തുടച്ച് വൃത്തിയാക്കുകയും ചെയ്യുന്ന മനുഷ്യനിയന്ത്രണ ഉപകരണം തയാറാക്കിയത്. അഖില്‍ ബാബു, എസ്. അമല്‍, ആര്‍. അനന്തകൃഷ്ണന്‍, നന്ദു അനില്‍കുമാര്‍, ജോസ്ബിന്‍ ടോണി എന്നീ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികൾ അസി. പ്രഫസറും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ വി.ജി. വിവേകി​െൻറ നേതൃത്വത്തിലാണ് ശുചീകരണ യന്ത്രം വികസിപ്പിച്ചത്. പ്രളയത്തെത്തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനത്തില്‍ കോളജിലെ വിദ്യാര്‍ഥികള്‍ സജീവമായി പങ്കെടുത്ത വേളയിലാണ് ഇത്തരമൊരു യന്ത്രത്തെ കുറിച്ച ആശയം രൂപപ്പെട്ടത്. കോളജി​െൻറ ചുമതലക്കാരായ ഫാ. ബിജോ മറ്റപ്പറമ്പില്‍, ഫാ. മാത്യു അറക്കളം എന്നിവരും ആശയത്തിന് പിന്തുണ നൽകി. കഴിഞ്ഞ മൂന്നിന് ഔദ്യോഗിക ഉദ്ഘാടനം ചെയ്ത ഉപകരണം കൈനകരിയില്‍ കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണത്തില്‍ ഉപയോഗിക്കും. 5000 രൂപ െചലവില്‍ നിര്‍മിച്ച യന്ത്രം കൂടുതല്‍ എണ്ണമുണ്ടെങ്കിൽ െചലവ് കുറയ്ക്കാനാകും. ആറുമാസത്തിനകം ഉപകരണത്തി​െൻറ അന്തിമരൂപമുണ്ടാക്കി പേറ്റൻറ് അടക്കം കാര്യങ്ങള്‍ നേടാനാണ് ആലോചിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.