ആലപ്പുഴ: പ്രളയ ബാധിതരായ വ്യാപാരികളെ സഹായിക്കാന്‍ കൈത്താങ്ങുമായി വ്യാപാരി വ്യവസായി ഏകോപനസമിതി. പ്രളയത്തില്‍ ജീവിത മാര്‍ഗം നഷ്ടപ്പെട്ട വ്യാപാരി വ്യവസായികളെ സംരക്ഷിക്കുന്നതിന് സംസ്ഥാനത്തെ ഏകോപന സമിതിയംഗമായ ഒാരോ വ്യാപാരിയും ഒരു ദിവസത്തെ ലാഭം യൂനിറ്റ് കമ്മിറ്റി വഴി ജില്ല കമ്മിറ്റികളെ ഏല്‍പ്പിക്കുകയും ഈ തുക ഉപയോഗിച്ച് ദുരിതബാധിതരായ വ്യാപാരികളെ സഹായിക്കാനുമാണ് ഏകോപനസമിതി തീരുമാനിച്ചത്. ഇതോടൊപ്പം വ്യാപാരികളുടെ ഒരുമാസത്തെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. തോമസ് െഎസക്കിനെ ഉപസമിതിയിൽ നിന്നൊഴിവാക്കിയത് ബോധപൂർവം -ബി.ജെ.പി ആലപ്പുഴ: പ്രളയ ദുരന്തത്തിലുണ്ടായ നഷ്ടം സംബന്ധിച്ച കണക്കുകള്‍ തിട്ടപ്പെടുത്താന്‍ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയിൽ ധനമന്ത്രിയെ ഉള്‍പ്പെടുത്താതിരുന്നത് ബോധപൂര്‍വമാണെന്ന് ബി.ജെ.പി. ഗ്രൂപ് വഴക്കാണ് ധനമന്ത്രിയെ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നില്‍. ഇത് ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനത്തെ ബാധിക്കും. മുഖ്യമന്ത്രിക്ക് ധനമന്ത്രിയെ വിശ്വാസമില്ല. ആത്മാഭിമാനമുണ്ടെങ്കിൽ തോമസ് െഎസക് സ്ഥാനമൊഴിയണമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കുട്ടനാട്ടിലെ പമ്പിങുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ തമ്മിലെ വാക് പോരാട്ടത്തിന് കാരണം ഗ്രൂപ് വഴക്കാണ്. പണം കൈയിലുണ്ടായിട്ടും ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല. ദുരന്ത ബാധിതര്‍ക്കായി കേന്ദ്രം നൽകുന്ന പണം സംസ്ഥാനത്തിെൻറ റവന്യൂ കമ്മി പരിഹരിക്കാന്‍ ഉപയോഗിക്കാന്‍ ബി.ജെ.പി അനുവദിക്കില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളും വീഴ്ചകളും ചൂണ്ടിക്കാട്ടി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.