ആലപ്പുഴ: ജില്ലയിൽനിന്നുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം ഏകോപിപ്പിക്കാൻ സ്പെഷൽ ഓഫിസ റായി നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാലിനെ നിയോഗിച്ചു. 10 മുതൽ 15 വരെ നടക്കുന്ന സ്പെഷൽ ഡ്രൈവിന് മുന്നോടിയായി നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ യോഗങ്ങൾ സംഘടിപ്പിക്കാൻ സ്ഥലവും സമയവും നിശ്ചയിച്ചിട്ടുണ്ട്. അതത് എം.എൽ.എമാരുടെ അധ്യക്ഷതയിലായിരിക്കും യോഗം. കായംകുളം മണ്ഡലത്തിലെ യോഗം ബുധനാഴ്ച വൈകീട്ട് മൂന്നിന് കായംകുളം െറസ്റ്റ് ഹൗസിൽ നടക്കും. വൈകീട്ട് അഞ്ചിന് അമ്പലപ്പുഴ മണ്ഡലത്തിലെ യോഗം ബ്ലോക്ക് ഓഫിസിൽ ചേരും. ആലപ്പുഴ മണ്ഡലത്തിലെ യോഗം വ്യാഴാഴ്ച രാവിലെ 9.30ന് ആര്യാട് ബ്ലോക്ക് ഓഫിസിലും മാവേലിക്കര മണ്ഡലത്തിലെ യോഗം രാവിലെ 10ന് മുനിസിപ്പൽ ഓഫിസിലും ചേർത്തല മണ്ഡലത്തിൽ രാവിലെ 11.30ന് ചേർത്തല ബോയ്സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലും നടക്കും. ചെങ്ങന്നൂരിലെ യോഗം രാവിലെ 11.30ന് മുനിസിപ്പൽ ഓഫിസിൽ നടക്കും. ഉച്ചക്ക് 2.30ന് അരൂർ മണ്ഡലത്തിലെ യോഗം തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫിസിൽ നടക്കും. ഏഴിന് രാവിലെ 10ന് കുട്ടനാട് മണ്ഡലത്തിലെ യോഗം മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിൽ നടക്കും. രാവിലെ 11.30ന് ഹരിപ്പാട് മണ്ഡലത്തിലെ യോഗം ഹരിപ്പാട് മുനിസിപ്പൽ ഓഫിസിലും ചേരും. സഞ്ചരിക്കുന്ന റേഷൻകട ഫ്ലാഗ് ഓഫ് ചെയ്തു ആലപ്പുഴ: പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിലെ കൈനകരിയിലേക്ക് സഞ്ചരിക്കുന്ന റേഷൻകട ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഫ്ലാഗ് ഓഫ് ചെയ്തു. കൈനകരിയിൽ രണ്ട് ബോട്ടിലായി മൂന്ന് റേഷൻകടകളാണ് പ്രവർത്തിപ്പിക്കുക. കേരളത്തിൽ റേഷൻകടകളിലൂടെ ഇ-പോസ് മെഷീനിലൂടെ 88 ശതമാനം കുടുംബങ്ങളിൽ റേഷൻ എത്തിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ സൗജന്യ റേഷന് പുറെമ അഞ്ചുകിലോ അരികൂടി നൽകുന്നുണ്ട്. സംസ്ഥാനത്ത് 12 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുകിലോ അരി വീതം നൽകി. കഴിഞ്ഞമാസത്തെ റേഷൻ വിതരണത്തിന് എട്ടുവരെ സമയം നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും നീട്ടും. കുട്ടനാട്ടിൽ ഭക്ഷ്യക്ഷാമമില്ല. കേരളത്തിലെ എല്ലാ ദുരിതബാധിത പ്രദേശത്തും ഫലപ്രദമായി ധാന്യവിതരണം നടക്കുന്നു. ആയിരക്കണക്കിന് ക്യാമ്പുകളിൽ പരാതി ഇല്ലാത്തവിധം ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ ഭക്ഷ്യവകുപ്പിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വെള്ളത്തിൽ മുങ്ങിയ റേഷൻകടകളിലെ മോശമായ ധാന്യങ്ങൾ നിയമപ്രകാരം നശിപ്പിക്കാൻ നിർദേശം നൽകി. റേഷൻകാർഡ് നഷ്ടപ്പെട്ടവർക്കും മൊബൈൽ നമ്പർ നൽകിയാൽ മൊബൈൽ റേഷൻ കടയിൽനിന്ന് റേഷൻ വാങ്ങാം. കുട്ടനാട്ടിലെ 12 മാവേലിസ്റ്റോറുകളും വെള്ളത്തിലായി. ഈ സാഹചര്യത്തിൽ രണ്ട് സഞ്ചരിക്കുന്ന മാവേലിസ്റ്റോർകൂടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. സബ് കലക്ടർ വി.ആർ. കൃഷ്ണതേജ, ജില്ല സപ്ലൈ ഓഫിസർ ഹരിപ്രസാദ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. പാണ്ടിച്ചേരി െജട്ടി, കുട്ടമംഗലം, ചാവറ ഭവൻ, ഭജനമഠം, വില്ലുവാർഡ്, പട്ടേൽ ജെട്ടി എന്നിവിടങ്ങളിലാണ് റേഷൻ വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.