വിദ്യാർഥികൾക്ക് പുസ്തകങ്ങൾ നൽകി

ആലപ്പുഴ: പ്രളയജലത്തോടൊപ്പം കണ്ണീരുപ്പും കലർന്ന് വേർെപട്ട പുസ്തകങ്ങൾക്കുപകരം പുതിയവ വിദ്യാർഥികളുടെ കൈകളി ൽ എത്തും. നഷ്ടപ്പെട്ട പുസ്തകങ്ങൾക്കുപകരം പുതിയ പാഠപുസ്തകങ്ങൾ നൽകുകയാണ് വിദ്യാഭ്യാസ വകുപ്പ്. ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കാണ് ഉപജില്ലതലത്തിൽ പുസ്തകങ്ങൾ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്തുതുടങ്ങിയത്. ജില്ലയിൽ ഒന്നരലക്ഷം വിദ്യാർഥികൾക്കാണ് വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ടത്. ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂളിലാണ് പുതിയ പാഠപുസ്തകങ്ങൾ എത്തിയത്. 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിച്ചാണ് അധ്യാപകരും അനധ്യാപകരും ചേർന്ന് പുസ്തകങ്ങൾ തരംതിരിക്കുന്നത്. ഒന്നുമുതൽ 10വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളാണ് ഇവിടെ എത്തിയത്. പ്രളയം ഏറെ ദുരന്തം വിതച്ച ജില്ലയിലെ മങ്കൊമ്പ്, വെളിയനാട്, തലവടി, ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ പൂർണമായും നഷ്ടപ്പെെട്ടന്നാണ് കണക്കാക്കുന്നത്. വെള്ളത്തിൽ കുതിർന്ന് ഉപയോഗിക്കാനാകാത്ത വിധമായവയും നഷ്ടക്കണക്കിൽ ഉൾപ്പെടും. അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികളെ ഭാഗികമായാണ് പ്രളയം ബാധിച്ചത്. ഇവിടങ്ങളിലും പുസ്തകങ്ങൾ വിതരണം ചെയ്യും. ജില്ലയിലാകെ 260 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. പ്രളയബാധിതരെ താമസിപ്പിക്കുന്നതിന് 280 വിദ്യാലയത്തിൽ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. കുട്ടനാട് മേഖലയിൽ വെള്ളം ഇതുവരെ ഇറങ്ങാത്ത സ്‌കൂളുകളൊഴികെ ബാക്കിയെല്ലാ സ്‌കൂളുകളും ശുചിയാക്കിയതായി അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് കെ.സി. ജയകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.