ക്യാമ്പുകൾ പിരിച്ചുവിടുന്നു; വീട്ടിലെത്താനാവാതെ കൈനകരിക്കാർ

ആലപ്പുഴ: സ്കൂളിലെ ക്യാമ്പുകൾ മിക്കവാറുമെല്ലാം പിരിച്ചുവിട്ടതോടെ വെള്ളം ഒഴിഞ്ഞില്ലെങ്കിൽകൂടി ആളുകൾ വീടുകളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. തീർത്തും ഗതിയില്ലാത്തവർ മാത്രമാണ് ക്യാമ്പുകളിൽ ഇപ്പോഴും കഴിയുന്നത്. എസ്.ഡി.വി സെൻട്രൽ സ്കൂൾ ക്യാമ്പിൽനിന്ന് ജവഹർ ബാലഭവനിലെത്തിയ കൈനകരി സ്വദേശികളായ 70കാരനായ ഗോപിനാഥകുറുപ്പിനും ഭാര്യ സിന്ധുവിനും എങ്ങോട്ട് പോകണമെന്നറിയില്ല. കൂലിപ്പണിക്കാരനായ ഇദ്ദേഹത്തി​െൻറ വെള്ളത്തിൽ മുങ്ങിയ വീട്ടിലേക്ക് ജ്യേഷ്ഠൻ ദാമോദര കുറുപ്പി​െൻറ മാവ് വീണ് തകർന്നു. വീടി​െൻറ അവസ്ഥ കണ്ട് വീണ്ടും ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു. എസ്.ഡി.വി ബോയ്സ് സ്കൂൾ ക്യാമ്പിലെ കുട്ടമംഗലം മാത്തറ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന വിശാലാക്ഷിയമ്മക്ക് മുമ്പ് പാടത്തായിരുന്നു പണി. കല്യാണം കഴിപ്പിച്ചയച്ച നാല് പെൺമക്കൾ കൊടുത്ത ഏഴ് ആടും അഞ്ച് കോഴിയും ഒരു നായുമായാണ് ക്യാമ്പിൽ കഴിയുന്നത്. ''ഇന്നും കൂടിയേ ക്യാമ്പുള്ളൂവെന്നാണ് ഇവിടുന്ന് അറിയിച്ചിട്ടുള്ളത്. ഇവിടെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലാണ് വളർത്തുമൃഗങ്ങളെ പാർപ്പിച്ചിരുന്നത്. വെള്ളമിറങ്ങാത്തതിനാൽ വീട്ടിൽ പോകാൻ കഴിയുന്നില്ല. ഇനി മാറാൻ പോകുന്ന ക്യാമ്പിൽ ഉപജീവനമാർഗമായ മൃഗങ്ങളെ സംരക്ഷിക്കാൻ സൗകര്യം ഉണ്ടാകുമോ എന്നറിയില്ല'' -70കാരിയായ വിശാലാക്ഷിയമ്മ പറഞ്ഞു. കോലത്തുജെട്ടി കണ്ടം വാർഡിെല അമ്പിളിക്ക് പറയാനുള്ളത് കൈനകരിയുടെ മറ്റൊരു ചിത്രമാണ്. ത​െൻറ രണ്ടര വയസ്സുള്ള മക​െൻറ അപസ്മാരം ഒാർത്താണ് ഭർത്താവ് വിജേഷുമായി ക്യാമ്പിൽ കഴിയുന്നത്. ''വീട്ടിൽ ശുദ്ധജലമില്ല, വൈദ്യുതിയിലല്ല, മകന് രോഗമുള്ളതുകൊണ്ട് അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യംപോലും ഇല്ല. കള്ളന്മാരുടെ ശല്യം കാരണം അച്ഛനും അമ്മയും വീട് വിട്ടുവരാതെ കൈനകരിയിൽ കഴിയുകയാണ്. പാടത്തുനിന്ന് വെള്ളം വറ്റിക്കാതെ ഞങ്ങൾക്ക് അവിടെ കഴിയാൻ സാധിക്കയില്ല'' -അമ്പിളി കൂട്ടിച്ചേർത്തു. -ജിനു റെജി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.