കൊച്ചി: പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ അധികവിഹിതമായി നല്‍കുന്ന മണ്ണെണ്ണയും അരിയും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു. ഒരുകിലോ അരിക്ക് 25 രൂപയും ഒരുലിറ്റര്‍ മണ്ണെണ്ണക്ക് 42 രൂപയും നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അരി മൂന്നുരൂപക്കും ഗോതമ്പ് രണ്ടുരൂപക്കും മണ്ണെണ്ണ ലിറ്ററിന് 29 രൂപക്കും നല്‍കണം. പ്രളയകാലത്ത് കേരളത്തിന് നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍നിന്ന് ഈടാക്കുമെന്ന പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. റേഷന്‍കടയില്‍ സ്റ്റോക്കുണ്ടെങ്കില്‍ കാര്‍ഡുടമക്ക് ഇഷ്ടമുള്ള അരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ കോംബോ സംവിധാനവും സംസ്ഥാനത്തെ ഏത് കടയില്‍നിന്നും റേഷന്‍ വാങ്ങാവുന്ന പോര്‍ട്ടബിലിറ്റി സംവിധാനവും തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആയിരത്തിലേറെ റേഷന്‍കടകളില്‍ വെള്ളം കയറിയതിലൂടെ 1990 മെട്രിക് ടണ്‍ അരിയും 292 മെട്രിക് ടണ്‍ ഗോതമ്പും 59 ടണ്‍ പഞ്ചസാരയും 61 ടണ്‍ ആട്ടയും നശിച്ചു. ഉപയോഗശൂന്യമായ സാധനങ്ങള്‍ക്കു പകരം ഭക്ഷ്യധാന്യങ്ങള്‍ നല്‍കാത്തതിനാല്‍ പ്രളയബാധിത മേഖലകളില്‍ റേഷന്‍ വിതരണം പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.