കൊച്ചി: പ്രളയദുരിതാശ്വാസ പദ്ധതികൾ അനർഹരുടെ കൈകളിൽ എത്തുന്നത് തടയാൻ എസ്.ഡി.പി.െഎയുടെ നേതൃത്വത്തിൽ ജനജാഗ്രത സമിതികൾ രൂപവത്കരിക്കുമെന്ന് പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഷമീർ മാഞ്ഞാലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിെൻറ ഭാഗമായി മുന്നൂറിലധികം ഹെൽപ്ലൈനുകൾ ജില്ലയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകളും മാലിന്യസംസ്കരണവും വേഗത്തിലാക്കണമെന്നും രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ച് അഭിനന്ദിക്കാൻ സർക്കാർ തയാറാവണമെന്നും ഷമീർ ആവശ്യപ്പെട്ടു. എസ്.ഡി.പി.െഎ ജില്ല വൈസ് പ്രസിഡൻറ് അജ്മൽ കെ. മുജീബ്, ജില്ല സെക്രട്ടറി ബാബു വേങ്ങൂർ, റഷീദ് എടയപ്പുറം, യാക്കൂബ് സുൽത്താൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.