ചാരുംമൂട്: പൈപ്പ് ലൈൻ ഇടുന്നതിന് നിർമിച്ച കുഴിയിലേക്ക് ഭാരം കയറ്റിവന്ന ലോറി ചരിഞ്ഞു. അപകടം ഒഴിവായി. കെ.പി റോഡിൽ നൂറനാട് മാമ്മൂട് ജങ്ഷനിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. റബർ തടി കയറ്റി വന്ന ലോറി മാമ്മൂട് ജങ്ഷനിൽ എത്തി തിരിഞ്ഞുപോകാൻ ശ്രമിക്കുന്നതിനിെട കുരിശടിക്ക് സമീപത്തെ കുഴിയിലേക്ക് ചരിയുകയായിരുന്നു. വാഹനം മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ആർ. ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷൻ പ്രതിഭസംഗമം ഹരിപ്പാട്: ആർ. ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷൻ പ്രതിഭസംഗമം സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡി. അനീഷ് അധ്യക്ഷത വഹിച്ചു. ഹരിപ്പാട് മണ്ഡലത്തിെലയും വീയപുരം പഞ്ചായത്തിെലയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികെളയും 100 ശതമാനം വിജയം നേടിയ സ്കൂളുകെളയും സാമൂഹികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികെളയും ആദരിച്ചു. നടൻ ചേർത്തല ജയൻ, സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, ടി.ജെ. ആഞ്ചലോസ്, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി, യു. ദിലീപ്, ഒ.എ. ഗഫൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.