ആലപ്പുഴ: കടലാക്രമണം നേരിടുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ഒരുമാസത്തെ സൗജന്യ റേഷൻ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ അറിയിച്ചു. കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട മുഴുവൻ തീരദേശവാസികൾക്കും 10 ലക്ഷം അടിയന്തരമായി സ്ഥലം സ്വന്തമായി കണ്ടെത്തി രേഖകൾ നൽകുമ്പോൾ ലഭിക്കും. സ്ഥലത്തിന് ആറുലക്ഷം രൂപയും വീടിന് നാലുലക്ഷം രൂപയുമാണ് നൽകുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 25,000 രൂപ നൽകും. നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് പരമാവധി 10,000 രൂപ വരെ നൽകും. ജില്ലയിൽ കടൽഭിത്തി നിർമാണത്തിന് ഇതോടൊപ്പം 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ കടൽഭിത്തി നിർമിക്കുന്നതിന് 69 കോടിയുടെ എസ്റ്റിമേറ്റ് നേരേത്തതന്നെ കിഫ്ബിയിൽ സമർപ്പിച്ചതാണ്. ഇത് 200 കോടിയിൽ ഉൾപ്പെടുത്തി നാലുമാസകൊണ്ട് കടൽഭിത്തി നിർമിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അടിയന്തരമായി ജിയോ ബാഗുകൾ കടലാക്രമണസ്ഥലത്ത് ഇടാനും തീരുമാനിച്ചു. കടലാക്രമണം രൂക്ഷമാകുന്ന സ്ഥലത്ത് ആളുകളെ താമസിപ്പിക്കുന്നതിന് ഷെൽട്ടർ ഉൾപ്പെടെ പണിയുന്നതിന് കലക്ടർക്ക് പ്രത്യേകമായി ഒരുകോടി അനുവദിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങും ആലപ്പുഴ: ആലപ്പുഴ ടൗൺ സെക്ഷെൻറ കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ േവാഡഫോൺ, സെവൻസ്റ്റാർ, െക.പി. പണിക്കർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.