ചാരുംമൂട്: നൂറനാട് മറ്റപ്പള്ളിയിൽ വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു. കസ്റ്റഡിയിലായിരുന്ന ഭർത്താവിെൻറ അറസ്റ്റ് രേഖപ്പെടുത്തി. മറ്റപ്പള്ളി ആദർശ്ഭവനത്തിൽ സുനിൽ കുമാറിനെയാണ്(38) പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു സുനിലിെൻറ ഭാര്യ അമ്പിളിയെ (36) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സുനിലാണ് വിവരം അയൽക്കാരോട് പറഞ്ഞത്. അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്പിളി മരിച്ചിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ബിനു, മാവേലിക്കര സി.ഐ പി. ശ്രീകുമാർ, നൂറനാട് എസ്.ഐ വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. സുനിലും അയൽപക്കത്തെ സ്ത്രീയുമായി വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. ഇതേചൊല്ലി സുനിലും അമ്പിളിയും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം ഈ സ്ത്രീയും അമ്പിളിയുമായി സംസാരമുണ്ടായി. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സുനിൽ അമ്പിളിയുമായി വഴക്കിടുകയും മർദിക്കുകയുമായിരുന്നത്രെ. മർദനത്തിൽ തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ വീടിന് പിന്നിൽ കിടന്ന അമ്പിളിയെ സുനിൽ വീട്ടിനുള്ളിൽ കൊണ്ടുവന്ന് കെട്ടിത്തൂക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സുനിലിനെ റിമാൻഡ് ചെയ്തു. ചെത്തുതൊഴിലാളിയായിരുന്ന സുനിൽ തിരുവനന്തപുരം സ്വദേശിയാണ്. രണ്ടു മക്കളുണ്ട്. സുനിലിെൻറ മാതാപിതാക്കളും ഒപ്പമാണ് താമസം. ചിറ്റാർ സ്വദേശിയായ അമ്പിളിയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. നൂറനാട് അഡീഷനൽ എസ്.ഐ എം. ശ്രീധരൻ, എ.എസ്.ഐ വി. ബൈജു, സീനിയർ സി.പി.ഒ രാജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കാണിക്കവഞ്ചി തുറന്ന് കവർച്ച ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരൻ പ്രസന്നനാണ് കാണിക്കവഞ്ചി കുത്തിപ്പൊളിച്ചത് കണ്ടത്. ബുധനാഴ്ച വഞ്ചി തുറക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് മോഷണം. ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിൽ മോഷ്ടാവിെൻറ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നൂറനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.