ജുഡീഷ്യൽ അന്വേഷണം വേണം

ചെങ്ങന്നൂർ: കെവിൻ പി. ജോസഫി​െൻറ ദുരഭിമാനക്കൊലയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സംഭവത്തിലെ യഥാർഥ പ്രതികൾ പൊലീസ് അല്ല. ആഭ്യന്തര വകുപ്പും സി.പി.എമ്മുമാണ്. ഭരിക്കുന്ന പാർട്ടി ഏറ്റെടുക്കുന്ന ക്വട്ടേഷനാണ് കേരളത്തിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നം. പ്രതികൾ സി.പി.എമ്മുകാരായതാണ് അവരെ പിടികൂടുന്നതിൽനിന്ന് പൊലീസിനെ തടഞ്ഞത്. ഇതി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെക്കണം -കേരള ആർട്ടിസാൻസ് കോൺഗ്രസ് ചെങ്ങന്നൂർ: കോട്ടയത്ത് കെവിൻ എന്ന ദലിത് യുവാവിനെ കൊലപ്പെടുത്തിയതി​െൻറ ധാർമിക ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പി.ആർ. അരുൺകുമാർ, വൈസ് പ്രസിഡൻറ് വി.ജി. സജീവ് കുമാർ, ജനറൽ സെക്രട്ടറി കാരയ്ക്കാട്ട് ശിവരാമകൃഷ്ണൻ എന്നിവർ പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനത്തി​െൻറ നമ്പർ ഭാര്യ നൽകിയിട്ടും നടപടിയെടുക്കാത്ത െപാലീസ് നിലപാട് സേനയെ കമ്യൂണിസ്റ്റ്വത്കരിക്കുന്നതി​െൻറ ഭാഗമാണെന്ന് നേതാക്കൾ പ്രസ്താവനയിൽ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.