ചെങ്ങന്നൂര്‍: കോട്ടയം മാന്നാനത്ത് ജാതിവെറിയന്മാരാല്‍ മൃഗീയമായി കൊലചെയ്യപ്പെട്ട കെവിന്‍ ജോസഫ് എന്ന ദലിത് യുവാവിെൻറ ഘാതകെരയും കൊലപാതകത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥെരയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് ഐക്യവേദി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ . ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. ജാതിയില്ല കേരളത്തില്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ജാതീയത നിലനില്‍ക്കുന്നുണ്ടെന്ന് ഈ ദുരഭിമാനക്കൊല ബോധ്യപ്പെടുത്തുന്നുവെന്നും, ഈ നീച കൃത്യത്തിനെതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണമെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ദ്രാവിഡ സാംസ്‌കാരിക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ് മുരളീധരന്‍ കൊഞ്ചേരില്ലം ആവശ്യപ്പെട്ടു. വി.കെ. അജയഘോഷ് മുളക്കുഴ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. സനില്‍കുമാര്‍, ടി.എം. സത്യന്‍ ഓതറ, ജോമോന്‍ പാണ്ടനാട്, ഷാജി ജോര്‍ജ് പേരിശ്ശേരി, രാജേഷ് ആല, ജയേഷ് കൈനകരി, പി.കെ. സത്യന്‍ കൊഴുവല്ലൂര്‍, ബിജു പി.ടി. പാണ്ടനാട് എന്നിവര്‍ സംസാരിച്ചു. ചക്ക പൊളിക്കൽ യന്ത്രത്തിന് അംഗീകാരം ചാരുംമൂട്: പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ നിർമിച്ച ചക്ക പൊളിക്കൽ യന്ത്രത്തിന് സംസ്ഥാന സർക്കാറിെൻറ അംഗീകാരം. സംസ്ഥാന ഹോർട്ടികൾചറൽ മിഷൻ തൃശൂരിൽ നടത്തിയ ജാക്ക് ഫ്രൂട്ട് ഫെസ്റ്റിലാണ് മികച്ച യന്ത്ര നിർമിതിക്കുള്ള പുരസ്കാരത്തിന് കോളജ് അർഹരായത്. കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥികളായ ധനഞ്ജയ് രാജേഷ്, അനൂപ് യു. കുറുപ്പ്, അമൽദേവ്, എസ്. ഹരികൃഷ്ണൻ എന്നിവരാണ് ചക്ക പൊളിച്ച് ചുളകളാക്കി പാക്കറ്റിലാക്കുന്ന സെമി ഓട്ടോമാറ്റിക് യന്ത്രം നിർമിച്ചത്. അവസാന വർഷ ഗവേഷണ പ്രോജക്ടിെൻറ ഭാഗമായാണ് യന്ത്രം രൂപകൽപന ചെയ്തത്. ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മെക്കാനിക്കൽ വിഭാഗം മേധാവി പ്രഫ. എ.വി. അനിൽകുമാർ, പ്രഫ. പി.എസ്. വൈശാഖ് എന്നിവർ ചേർന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽനിന്ന് പുരസ്കാരം സ്വീകരിച്ചു. ചക്ക പൊളിക്കൽ യന്ത്രം വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കാനുള്ള ശ്രമത്തിലാണെന്ന് കോളജ് ചെയർമാൻ പ്രഫ. എസ്. ശശികുമാർ അറിയിച്ചു. ചക്ക അധിഷ്ഠിത ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.