ചാരുംമൂട്: കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് താമരക്കുളം പ്രൈമറി യൂനിറ്റ് 22ാമത് വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. സംസ്ഥാന പ്രസിഡൻറ് റിട്ട. ബ്രിഗേഡിയർ ജി. ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എൻ. ശിവൻപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. അച്യുതൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗീത, റിട്ട. കേണൽമാരായ സി.എസ്. ഉണ്ണിത്താൻ, ബി. വിജയകുമാർ, ജില്ല പ്രസിഡൻറ് പി. മാധവക്കുറുപ്പ്, ആർ. ഗോപാലകൃഷ്ണപിള്ള, രാധാമണി ആനന്ദക്കുട്ടൻ, എസ്. മുരളീധര കൈമൾ, എൻ. പുരുഷോത്തമൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും നടന്നു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: ഇലട്രിക്കൽ സെക്ഷെൻറ പരിധിയിലെ സിസ്കോ, കാർഗിൽ, ആർ.എഫ്, ഐലൻഡ്, മാവേലി, കളപ്പുര, അപ്പക്കൽ, കട്ടക്കുഴി, വൈപ്പിൻമുട്ട്, കാരിക്കൽ, വെള്ളക്കര എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.