ചാരുംമൂട്: കെ.പി റോഡരികിൽ നൂറനാട് െലപ്രസി സാനറ്റോറിയം ഭാഗത്ത് വ്യാപകമായി മാലിന്യം തള്ളുന്നു. സാനറ്റോറിയത്തിെൻറ പടിഞ്ഞാറെ മതിൽ ആരംഭിക്കുന്നതു മുതൽ കിഴേക്കകവാടം വരെയുള്ള അര കിലോമീറ്റർ ഭാഗത്താണ് വ്യാപകമായി മാംസാവശിഷ്ടം ഉൾപ്പെടെ തള്ളിയത്. റോഡിന് ഇരുവശവും കാടുപിടിച്ച ഭാഗത്തേക്കാണ് മാലിന്യം തള്ളുന്നത്. ഇവ ചീഞ്ഞുനാറി ദുർഗന്ധം വമിക്കുന്നതിനാൽ സമീപവാസികളും കച്ചവടക്കാരും ബുദ്ധിമുട്ടിലാണ്. ബസ് യാത്രികർക്കും കാൽനടക്കാർക്കും മൂക്ക് പൊത്താതെ ഇതുവഴി പോകാനാവില്ല. മാലിന്യത്തിലേക്ക് എത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രി പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യം കാട്ടിലേക്ക് വലിച്ചെറിയുകയാണ്. റോഡരികിൽ വീണ് അഴുകുന്ന മാലിന്യം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന ഭീതിയിലാണ് പരിസരവാസികൾ. മാംസാവശിഷ്ടങ്ങൾ പക്ഷികൾ കൊത്തിയെടുത്ത് സമീപ വീടുകളിലെ കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലും കൊണ്ടിടുന്നതു സ്ഥിരമാണ്. പനിയും വ്യാപകമായ സാഹചര്യത്തിൽ കെ.പി റോഡരികിലെ കാട് വെട്ടിത്തെളിച്ച് മാലിന്യം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. മാസങ്ങൾക്ക് മുമ്പ് കെ.പി റോഡരികിൽ സാനറ്റോറിയം ഭാഗത്ത് കാട് വെട്ടിത്തെളിച്ച് മാലിന്യം തള്ളാതിരിക്കാൻ സ്ഥിര സംവിധാനം ഒരുക്കുമെന്ന് എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.