കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് യൂനിറ്റ് സമ്മേളനം

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് എന്‍.വി. തമ്പുരാന്‍ പറഞ്ഞു. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴ യൂനിറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡൻറ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം. വാസുദേവന്‍പിള്ള, സെക്രട്ടറി ജി.ബി. വേണുഗോപാല്‍, പി.എന്‍. ജയദേവന്‍, കെ.എം. സിദ്ധാർഥന്‍, എം.പി. പ്രസന്നന്‍, വി. രാധാകൃഷ്ണന്‍, എം. അബൂബക്കര്‍, ജി. തങ്കമണി, എം.ജെ. സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. ബസ് സ്റ്റേഷന്‍ പരിസരത്ത് സമരങ്ങളും ധര്‍ണയും നിരോധിച്ച നടപടിയില്‍ യോഗം പ്രതിഷേധിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എസ്. വാസവ​െൻറ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ മാർച്ച് നടത്തി ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി കരാർ തൊഴിലാളി സംഘടനയായ പെറ്റി കോൺട്രാക്ടേഴ്സ് കോൺട്രാക്ട് ലൈൻ വർക്കേഴ്സ് യൂനിയ​െൻറ നേതൃത്വത്തിൽ കരാർ തൊഴിലാളികൾ ആലപ്പുഴ വൈദ്യുതി ഭവനിലേക്ക് മാർച്ച് നടത്തി. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതി​െൻറ ഭാഗമായി പി.എസ്.സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ട 2505 പേരെ ഉടൻ നിയമിക്കുക, പെറ്റി കൊൺട്രാക്ട് വർക്കുകൾ ഇല്ലാതാക്കി തൊഴിലാളികളെ പുറത്താക്കുന്നത് അവസാനിപ്പിക്കുക, നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികളെ ലൈസൻസിൽനിന്ന് ഒഴിവാക്കുക, ആശ്രിത നിയമനവും ചികിത്സ സഹായവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. മാർച്ചും ധർണയും കെ.എസ്.ഇ.ബി പി.സി.സി.എൽ.ഡബ്ല്യു യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ആർ. സതീശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. വേണുഗോപാൽ, വൈസ് പ്രസിഡൻറ് വി. ലാലൻ, ജോ. സെക്രട്ടറി അനിൽപ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.