അനുമോദിച്ചു

പറവൂർ: മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് അപ്ലൈഡ് ഇലക്ട്രോണിക്സിൽ ഒന്നാം റാങ്ക് നേടിയ ആസിഫ് അലിയെ മുസ്‌ലിം ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ . മുസ്‌ലിം ലീഗ് നിയമസഭ സെക്രട്ടറി ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉപഹാരം സമ്മാനിച്ചു. മാച്ചാൻതുരുത്ത്‌ കണ്ണഞ്ചക്കശ്ശേരിൽ പരേതനായ ഷംസുവി​െൻറയും ഫാത്തിമയുടെയും മകനാണ്. പ്ലസ് ടു വരെ പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും ഡിഗ്രി മാറമ്പിള്ളി എം.ഇ.എസ് കോളജിലും പഠിച്ച ആസിഫ് ഇടപ്പള്ളി സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസിലാണ് ഒന്നാം റാങ്ക് നേടിയത്. ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് കെ.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല പ്രവർത്തകസമിതി അംഗം വി.എം. കാസിം, പറവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.എ. അബ്‌ദുൽ കരീം, ട്രഷറർ ടി.എ സിദ്ദീഖ്, ജില്ല കൗൺസിൽ അംഗം പി.എ. അബ്ദുൽ സത്താർ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പി.എ. ബഷീർ, പ്രവാസിലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പറവൂർ നിസാർ, സിദ്ദീഖ് മുണ്ടോപാടത്ത്‌, റാഫി, കെ.എസ്. ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.