പറവൂർ: മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ദേശീയപാത 45 മീറ്റർ വീതിയിൽ നിർമിക്കുന്നതിന് സ്ഥലമെടുപ്പ് നടപടി നീളുമെന്ന് സൂചന. സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം പറവൂരിൽ ലാൻഡ് അക്വിസിഷൻ ഓഫിസ് പ്രവർത്തനമാരംഭിച്ചിരുന്നു. സ്പെഷൽ ഡെപ്യൂട്ടി കലക്ടറും ഏതാനും ജീവനക്കാരും ചുമതലയേറ്റിരുന്നു. 30ന് സ്ഥലം ഏറ്റെടുക്കുന്നതിന് 'ത്രീ എ' വിജ്ഞാപനം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ, ദേശീയപാതക്ക് വേണ്ടി പതിറ്റാണ്ടുകൾക്ക് മുമ്പ് ഏറ്റെടുത്ത സ്ഥലത്തിെൻറ രേഖകൾ പരിശോധിക്കേണ്ടതുണ്ട്. ഇത് ദേശീയപാത അധികൃതർ ഇതുവരെ കൈമാറിയിട്ടില്ല. വില്ലേജുകളിലെ ചില രേഖകളും പരിശോധിക്കേണ്ടതുണ്ട്. പൊതുമരാമത്ത് കെട്ടിടവിഭാഗം, വനംവകുപ്പ് എന്നിവയുടെ സഹായവും സുഗമമായ സ്ഥലമെടുപ്പിന് ആവശ്യമാണ് . വകുപ്പുകൾ തമ്മിലുള്ള ഏകീകരണം സുപ്രധാനമാെണന്ന് ഉദ്യാഗസ്ഥരും സമ്മതിക്കുന്നു. ഇതിനായി പ്രോജക്ട് ഡയറക്ടറും ലെയ്സൺ ഓഫിസറും എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ വിജ്ഞാപനവും സ്ഥലമെടുപ്പ് വൈകാനാണ് സാധ്യത. നവംബറിന് മുമ്പ് സ്ഥലം ഏറ്റെടുത്ത് ഡിസംബറിൽ റോഡ് ടെൻഡർ നടപടി ആരംഭിക്കാനാണ് സർക്കാർ നൽകിയ നിർദേശം. വിജ്ഞാപനം ഇറക്കി 21 ദിവസം വരെ പരാതി സമർപ്പിക്കാൻ സമയമുണ്ട്. അത് കഴിഞ്ഞാൽ മിന്നൽ വേഗത്തിൽ സ്ഥലമെടുപ്പ് നടക്കും. ഇതിനായി റവന്യൂ വകുപ്പും പൊലീസും സജ്ജമാണെന്നാണ് അറിവ്. വടക്കൻ ജില്ലകളിൽ സ്ഥലമെടുപ്പിൽ പങ്കെടുത്തവരുടെ സേവനം ഇവിടെ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. അനുഭവസമ്പത്തുള്ള മുൻ റവന്യൂ ജീവനക്കാരായ 30 ഓളം പേരാണ് അവിടെ സ്ഥലമെടുപ്പിൽ പങ്കെടുത്തത്. ഇതിന് ലാൻഡ് അക്വിസിഷൻ വകുപ്പിെൻറ ഉത്തരവ് ആവശ്യമാണ്. നിരവധി പേരെ ബാധിക്കുന്ന പ്രശ്നമായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി സ്ഥലമെടുപ്പ് നടത്താനാണ് സർക്കാറിൽ നിന്നുള്ള നിർദേശം. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ 24.5 കിലോമീറ്റർ ദൂരത്തിൽ നിലവിലെ 30 മീറ്ററിന് ഇരുവശവും ഏഴര മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. വിജ്ഞാപനത്തിന് മുമ്പ് ഓരോ പ്രദേശത്തും നടത്തിയ സ്ഥലം ആധാരം രജിസ്ട്രേഷനിൽ ഉയർന്ന തുകയുള്ള അഞ്ച് ആധാരങ്ങളുടെ ആവറേജ് കണക്കാക്കി അതിെൻറ ഇരട്ടി തുകയാണ് സെൻറിന് നൽകുക. ഇതിന് പുറമെ മുപ്പത് ശതമാനം തുകയും കൂടുതലായി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. കെട്ടിടങ്ങളുടെ മൂല്യനിർണയും പൊതുമരാമത്ത് വകുപ്പും വൃക്ഷങ്ങളുടെ വില വനംവകുപ്പും നിശ്ചയിക്കും. നഷ്ടപരിഹാര തുക വൈകിയാൽ 12 ശതമാനം പലിശ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷനൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയതനുസരിച്ച് ബംഗളൂരു ആസ്ഥാനമായിട്ടുള്ള ഫീഡ്ബാക്ക് ഇൻഫ്ര എന്ന സ്ഥാപനമാണ് റോഡ് വികസനത്തിന് അലൈൻമെൻറും പ്ലാനും തയാറാക്കിയത്. സ്ഥലമെടുപ്പ് അനായാസമായി നടത്താനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. വടക്കൻ ജില്ലകളിൽ ഉണ്ടായ തരത്തിലെ അനിഷ്ട സംഭവങ്ങൾ ഇവിടെ ഉണ്ടാകില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. പാക്കേജിനെക്കുറിച്ച് അന്വേഷിച്ച് കൂടുതൽ പേർ ലാൻഡ് അക്വിസേഷൻ ഓഫിസിലും ഫോൺ മുഖേനയും ബന്ധപ്പെടുന്നത് ശുഭസൂചനയായാണ് അധികൃതർ കാണുന്നത്. കനിവ് പാലിയേറ്റിവ് കെയർ ഉദ്ഘാടനം ഇന്ന് പറവൂർ: നഗരസഭയിലെയും ഏഴിക്കര , ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലെയും വീടുകളിൽ രോഗ ബാധിതരായി കിടപ്പിലായവർക്കും കുടുംബാംഗങ്ങൾക്കും പരിചരണവും സേവനങ്ങളും സൗജന്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ കനിവ് പാലിയേറ്റിവ് കെയറിെൻറ പ്രവർത്തനം തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രസിഡൻറ് ടി.വി നിഥിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചികിത്സ സഹായം ആവശ്യമായ 1800 ഓളം രോഗികളുണ്ട്. ഇതിൽ വീട്ടിലെത്തി പരിചരണം കൊടുക്കേണ്ട ആയിരത്തോളം കിടപ്പു രോഗികളുണ്ട്. ആധുനിക സൗകര്യങ്ങളോടെ ഫിസിയോതെറാപ്പി യൂനിറ്റും സജ്ജമാക്കിയിട്ടുണ്ട്. 71 യൂനിറ്റുകളിലായി പരിശീലനം നേടിയ അഞ്ഞൂറോളം വളൻറിയർമാർ സേവന സന്നദ്ധരായി രംഗത്തുണ്ട്. കനിവിെൻറ സേവനങ്ങൾ പൂർണമായും ജനപങ്കാളിത്തത്തോടെയാണ് നടത്തുക. കനിവ് പദ്ധതി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചേന്ദമംഗലം പാലിയം നടയിലെ നായർസമാജം ഹാളിൽ മുൻ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്യും. എസ്. ശർമ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കനിവ് സെൻറർ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എയും, ഫിസിയോതെറാപ്പി യൂനിറ്റ് ഡോ. മനുവർമയും നിർവഹിക്കും. കിടപ്പ് രോഗികൾക്ക് സഹായവിതരണം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പും, കനിവ് സേന അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം മുൻ എം.എൽ.എ പി. രാജുവും നിർവഹിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് കെ. എ. വിദ്യാനന്ദൻ, കനിവ് സെക്രട്ടറി എൻ.എസ് അനിൽകുമാർ, കോഓഡിനേറ്റർ കെ.എൻ. വിനോദ്, വളൻറിയർമാരായ പ്രേംജി, ചന്ദ്രബോസ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.