നെടുമ്പാശ്ശേരി: കളമശ്ശേരിക്കു പിന്നാലെ ആലുവ നഗരത്തിലും പ്രകൃതി വാതക പൈപ്പ്ലൈൻ യാഥാർഥ്യമാകുന്നു. ഇതിെൻറ പ്രാരംഭ നടപടികൾ തുടങ്ങി. ഏതാനും പേർക്ക് സൗജന്യമായിട്ടായിരിക്കും കണക്ഷൻ വീടുകളിലേക്ക് നൽകുക. മൂന്ന് മാസത്തിനുള്ളിൽ ദേശീയപാതയോട് ചേർന്ന ഭാഗങ്ങളിലും പിന്നീട് ആറ് മാസത്തിനുള്ളിൽ നഗരത്തിെൻറ മറ്റ് ഭാഗങ്ങളിലും പ്രകൃതിവാതകം എത്തിക്കും. എന്നാൽ, പുഴമുറിച്ച് കടക്കേണ്ടതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ തോട്ടയ്ക്കാട്ടുകര ഭാഗത്ത് അടുത്തെങ്ങും പൈപ്പ് ലൈൻ വാതകം ലഭിക്കില്ല. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിനുവേണ്ടി എസ്.ബി.ഗ്ലോബൽ എജുക്കേഷനൽ റിസോഴ്സസ് ൈപ്രവറ്റ് ലിമിറ്റഡാണ് ആലുവ നഗരത്തിലെ വാതക കണക്ഷൻ ജോലികൾ പൂർത്തിയാക്കുന്നത്. മൂന്ന് തരത്തിലുള്ള താരിഫുകളോടെയാണ് കണക്ഷൻ നൽകുക. 5,618 രൂപയാണ് ആദ്യഘട്ടത്തിൽ കെട്ടിെവക്കേണ്ടത്. രണ്ടാമത്തെ താരിഫായി 1,618 രൂപ കെട്ടിക്കെണം. നാലുവർഷം കൊണ്ട് പല ബില്ലുകളിലായി ബാക്കി തുക അടച്ചാൽ മതിയാകും. മൂന്നാമത്തെ താരിഫായി 618 രൂപയാണ് കെട്ടിെവക്കേണ്ടത്. ഈ തുക കെട്ടിവെക്കുന്നവർ പ്രതിമാസം 50 രൂപ വീതം മീറ്റർ വാടകയും പ്രത്യേകമായി നൽകേണ്ടതായി വരും. ഒരു കുടുംബത്തിന് എത്ര അളവിൽ വേണമെങ്കിലും പ്രകൃതിവാതകം ലഭിക്കും. ഉപയോഗിക്കുന്നതിനനുസരിച്ചായിരിക്കും തുക ഈടാക്കുകയെന്ന് എസ്.ബി ഗ്ലോബലിെൻറ േപ്രാജക്ട് കോഒാഡിനേറ്റർ കെ.ആർ. ബിജു അറിയിച്ചു. പൈപ്പ്ലൈൻ പ്രകൃതിവാതകത്തിനെതിരെ തെറ്റായ പ്രചാരണം പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്ത് ബോധവത്കരണത്തിെൻറ ഭാഗമായാണ് ഏതാനും പേർക്ക് സൗജന്യമായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.