സജി ചെറിയാന്‍ വൻവിജയം നേടും ^ടി.ജെ. ആഞ്ചലോസ്

സജി ചെറിയാന്‍ വൻവിജയം നേടും -ടി.ജെ. ആഞ്ചലോസ് ആലപ്പുഴ: ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വന്‍വിജയം നേടുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പ്രസ്താവിച്ചു. യു.ഡി.എഫി​െൻറ ജനവഞ്ചനക്കും ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങള്‍ക്കുമെതിരായ വിധിയെഴുത്ത് മതേതര സംരക്ഷണത്തിന് പൊരുതുന്ന ജനതക്ക് ആവേശം പകരുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്ത് എ.കെ. ആൻറണിതന്നെ ബി.ജെ.പി വോട്ടുകള്‍ പരസ്യമായി അഭ്യർഥിച്ചതിലൂടെ രഹസ്യബാന്ധവം പുറത്തായി. നോമിനേഷന്‍ നല്‍കിയ ദിവസം മുതല്‍ സജി ചെറിയാനെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പിയും യു.ഡി.എഫും ഒന്നിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ധന വില ദിനംപ്രതി വർധിപ്പിച്ച് വിലക്കയറ്റം രൂക്ഷമാക്കുകയും മതേതരത്വം തകര്‍ത്ത് ഫാഷിസ്റ്റ് വാഴ്ചയിലേക്ക് രാജ്യത്തെ നയിക്കാനുമാണ്‌ ബി.ജെ.പി ശ്രമിക്കുന്നത്. അത്തരക്കാരോട് പരസ്യമായി വോട്ട് അഭ്യർഥിച്ചതിലൂടെ കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിെച്ചന്നും അദ്ദേഹം പറഞ്ഞു. വിശാല കോളജ് അധ്യാപക സമൂഹം യു.ഡി.എഫിനെ പിന്തുണക്കും ചെങ്ങന്നൂർ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമായ കേന്ദ്ര-സംസ്ഥാന ഭരണങ്ങളോടുള്ള പ്രതികരണമായി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫി​െൻറ വിജയം അനിവാര്യമാണെന്ന് ആലപ്പുഴ-പത്തനംതിട്ട ജില്ലകളിലെ കോളജ് അധ്യാപകരുടെ കൂട്ടായ്മ. ഏഴാം യു.ജി.സി ശമ്പള പരിഷ്കരണം നടപ്പാക്കാത്ത കേന്ദ്രസർക്കാറും അധ്യാപകരുടെ പ്രമോഷൻ ചുവപ്പുനാടകളിൽ കുരുക്കിയിട്ടിരിക്കുന്ന സംസ്ഥാന സർക്കാറും ഒരുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ കലാം, വൈസ് പ്രസിഡൻറ് പ്രഫ. പി.ജെ. തോമസ്, ജില്ല സെക്രട്ടറി ഡോ. എ. എബ്രഹാം, ഡോ. ബിബിൻ കെ. ജോസ്, ഡോ. സി. ദിലീപ്, ഡോ. ജിം ചാക്കോ, പ്രഫ. വി. മഞ്ജു, ഡോ. എസ്. ലക്ഷ്മി, പ്രഫ. ബേസിൽ തോമസ്, ഡോ. ടിജു ജോസഫ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപവത്കരിച്ച് പ്രചാരണ പരിപാടികൾ നടന്നുവരുന്നതായി യോഗം അറിയിച്ചു. സര്‍ക്കാറി​െൻറ രണ്ടുവര്‍ഷം വാഗ്ദാന ലംഘനങ്ങളുടെ പെരുമഴക്കാലം -ജി. ദേവരാജന്‍ ചെങ്ങന്നൂർ: പിണറായി സര്‍ക്കാറി​െൻറ രണ്ടുവര്‍ഷം വാഗ്ദാന ലംഘനങ്ങളുടെ പെരുമഴക്കാലമായിരുെന്നന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാൻ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. വിലക്കയറ്റം തടയാന്‍ ശ്രമിക്കാതെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയിലൂടെ ലഭിക്കുന്ന അധികനികുതി കുറക്കുന്ന കാര്യം ആലോചിക്കാം എന്ന ധനമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.